സോളോ ഡ്രാമയില്‍ ‘മാക്ബത്താ’യി നാരായണന്‍ ഇന്ന് അരങ്ങില്‍

കാഞ്ഞങ്ങാട്: ഷേക്‌സ്പിയറിന്റെ യും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെയും ആരാധകനായി മാറിയ വിദ്യാര്‍ഥി 61 ാം വയസ്സില്‍ മാക്ബത്തായി അരങ്ങിലെത്തുന്നു. ‘തിങ്കളാഴ്ച നിശ്ചയം’ തുടങ്ങി ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയമായ
വേഷമിട്ട നാടക പ്രവര്‍ത്തകന്‍ കൂടിയായ സി.നാരായണനാണ് 40 മിനിറ്റ് ദൈര്‍ഘ്യമുള്ള സോളോ ഡ്രാമയില്‍
മാക്ബത്തായി എത്തുന്നത്. 18 സിനിമകളില്‍ ആര്‍ട്ട് ഡയറക്ടറായി പ്രവര്‍ത്തിച്ച നടനും ചിത്രകാരനുംകൂടിയായ കാസര്‍കോട് അണിഞ്ഞ സ്വദേശി ജി.എസ്.അനന്തകൃഷ്ണനെന്ന യുവസംവിധായകന്റെ ആദ്യത്തെ സ്വതന്ത്ര സോളോ ഡ്രാമ കൂടിയാണ് മാക്ബത്ത്. ആദ്യ അവതരണം ഇന്ന് രാത്രി 7ന് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് യു ബിഎംസി സ്‌കൂളില്‍ നടക്കും. ഇംഗ്ലിഷില്‍ തന്നെയാണ് അവതരണം. സദ്ഗുണത്തിന്റെയും വീര്യത്തിന്റെയും മാതൃകയായി പ്രശംസിക്കപ്പെട്ട ഒരു മനുഷ്യന്‍ അതിശ ക്തമായ അഭിലാഷത്തിനും പരമാധികാര ദാഹത്തിനും ഇരയാ
കുന്നതിന്റെ കഥ പറയുന്ന മാക്ക്ബത്തിന് വ്യത്യസ്ത കാലഘട്ട ങ്ങളിലെ ഒട്ടേറെ നടന്മാര്‍ വ്യത്യസ്ത രീതികളില്‍ വ്യാഖ്യാനിച്ചിട്ടു ണ്ടെങ്കിലും എളിയ വ്യാഖ്യാന രീതിയാണ് താന്‍ പരീക്ഷിക്കുന്ന തെന്ന് നാരായണന്‍ പറഞ്ഞു. വില്യം ഷേക്‌സ്പിയറിന്റെ ക്ലാസിക് നാടകമായ മാക്ബത്തില്‍ നാം കാണുന്ന ഈ ദുരന്തം, വെറും ആശയവിനിമയ ഇംഗ്ലിഷിന്റെ ഇന്നത്തെ യുഗ ത്തില്‍ വേദിയില്‍ എത്തിക്കാനുള്ള ഒരു എളിയ ശ്രമമാണ് ഈ സോളോ ഡ്രാമയെന്ന് സംവിധായകന്‍ ജി.എസ്.അനന്തക ഷ്ണന്‍ പറഞ്ഞു. 61 കാരനായ നാരായണേട്ടന്റെയും മൂന്നു മാസത്തെ കഠിനാധ്വാനം കൂടിയാണ് ഈ സോളോ ഡ്രാമ. മാധ്യമ പ്രവര്‍ത്തകന്‍ പരേതനായ കെ. എസ്.ഗോപാലകൃഷ്ണന്റെ മകനാണ് അനന്തകൃഷ്ണന്‍.

 

error: Content is protected !!