ബാലഗോകുലം കാഞ്ഞങ്ങാട് ഗോകുല ജില്ലാ അര്‍ദ്ധവാര്‍ഷിക സമ്മേളനം നടന്നു

കൊട്ടോടി : ബാലഗോകുലം കാഞ്ഞങ്ങാട് ഗോകുലജില്ലയുടെ അര്‍ദ്ധവാര്‍ഷിക സമ്മേളനം കൊട്ടോടി പേരടുക്കം ശ്രീ ശങ്കരം വിദ്യാമന്ദിരത്തില്‍ നടന്നു. ബാലഗോകുലം കേന്ദ്ര സമതി ഉപാധ്യക്ഷന്‍ ഡോ.എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മാതൃ ഗോകുലത്തെ നിലനിര്‍ത്തിക്കൊണ്ട് വേണം മറ്റുള്ള ഗോകുലങ്ങളിലേക്കുള്ള പ്രവര്‍ത്തന മുന്നേറ്റമെന്ന് അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു. വരാന്‍ പോകുന്ന സുവര്‍ണ്ണ കാലത്തേക്ക് മൂല്യബോധമുള്ളതും കരുത്തുറ്റ ബാല്യങ്ങളെ 2047 ആകുമ്പോള്‍ രാഷ്ട്രത്തെ സര്‍വ്വമേഖലകളിലും മുന്‍നിരയില്‍ നയിക്കേണ്ടുന്ന ബാല സമിതി പ്രവര്‍ത്തകര്‍ക്ക് ഹരീന്ദ്രന്‍ മാസ്റ്റര്‍ ക്ലാസെടുത്തു. കൊട്ടോടി ഹയര്‍ സെക്കന്ററി അധ്യാപകന്‍ എന്‍. പ്രദീപന്‍ ഗോകുല നിധിശേഖരണം ഉദ്ഘാടനം ചെയ്തു. നാല് താലൂക്കില്‍ നിന്നുള്ള തെരഞ്ഞെടുത്ത പ്രവര്‍ത്തകരും, ബാല സമിതി പ്രവര്‍ത്തകരും അര്‍ദ്ധ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തു. ജില്ലാ അധ്യക്ഷന്‍ ഡോ. സി ബാബു അധ്യക്ഷം വഹിച്ചു.ഗോകുലജില്ലാ കാര്യദര്‍ശി സുരേഷ് പി. പടിഞ്ഞാറെക്കര സ്വാഗതം പറഞ്ഞു. എന്‍.ടി. വിദ്യാധരന്‍ , എം.ജയരാമന്‍, കെ. എം. ബാബു, കെ.രാധാകൃഷ്ണന്‍, അനിത ബാബു, സുജാത നാരായണന്‍, ടി.തമ്പാന്‍ കൊട്ടോടി, വിജേഷ് കൊട്ടോടി എന്നിവര്‍ സംസാരിച്ചു

 

error: Content is protected !!