കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് സദസ്സിന്റെയും അക്ഷര കരോളിന്റെയും പ്രചരണാര്‍ത്ഥം കാഞ്ഞങ്ങാട് നഗരത്തില്‍ വിളംബര ജാഥ. ഇന്ത്യന്‍ റിപ്പബ്ലിക് 75 വര്‍ഷം പിന്നിടുന്ന വേളയില്‍ വിജ്ഞാന വികസനം തുടരട്ടെ, സോദരത്വം പുലരട്ടെ എന്ന സന്ദേശമുയര്‍ത്തിയാണ് വൈവിധ്യമാര്‍ന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജനുവരി 26 മുതല്‍ ഫെബ്രുവരി 20 വരെയാണ് പരിപാടികള്‍. റിപ്പബ്ലിക് ദിനമായ 26 ന് അക്ഷര കരോളോടെയാകും റിപ്പബ്ലിക് സദസ്സിന് ആരംഭം കുറിക്കുക. കാഞ്ഞങ്ങാട് കോട്ടച്ചേരി ജംഗ്ഷന് മുതല്‍ പുതിയകോട്ട മാന്തോപ്പ് മൈതാനം വരെയായിരുന്നു വിളംബരജാഥ. ജനപ്രതിനിധികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍,ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന, ജില്ല, താലൂക്ക് കമ്മിറ്റിയംഗങ്ങള്‍, ഗ്രന്ഥശാല ഭാരവാഹികള്‍, ലൈബ്രേറിയന്മാര് തുടങ്ങിയവര്‍ ജാഥയില്‍ അണി ചേര്‍ന്നു. മാന്തോപ്പ് മൈതാനത്ത് നടന്ന യോഗം കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി വി രമേശന് ഉദ്ഘാടനം ചെയ്തു.സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സി. മെമ്പര്‍ പി വി കെ പനയാല്‍, ജില്ല സെക്രട്ടറി ഡോ. പി പ്രഭാകരന്, ഹോസ്ദുര്‍ഗ് താലൂക്ക് സെക്രട്ടറി പി വേണുഗോപാലന്‍, താലൂക്ക് പ്രസിഡന്റ് സുനില്‍ പട്ടേന, ജില്ലാ ജോ. സെക്രട്ടറി ടി രാജന്, കെ ലളിത, പി കുഞ്ഞിരാമന്, സി.വി.വിജയരാജ്,സുനീഷ് കക്കാട്ടി, പി സുശാന്ത്, സി വി വിജയരാജ് എന്നിവര്‍ സംസാരിച്ചു.
