ഹരിത കര്‍മ്മസേന കൂട്ടായ്മയില്‍ ഡിന്നര്‍ സെറ്റ് യൂനിറ്റ് തുടങ്ങി; മലര്‍വാടി ഡിന്നര്‍ സെറ്റ് പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി. കെ.സബിത ഉദ്ഘാടനം ചെയ്തു

പുല്ലൂര്‍ :പുല്ലൂര്‍പെരിയ ഹരിത കര്‍മ്മസേന അംഗങ്ങള്‍ ചെറു സംരംഭങ്ങളുമായി ജീവിത സുരക്ഷ ഉറപ്പിക്കുന്നു. പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടു ത്തിയാണ് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നത്. കൊടവലത്ത് ഹരിത കര്‍മ്മസേനയില്‍ അഞ്ച് പേരടങ്ങുന്ന കൂട്ടായ്മ മലര്‍വാടി ഡിന്നര്‍ സെറ്റ് സംരംഭം തുടങ്ങി. പഞ്ചായത്ത് പദ്ധതിയില്‍
ഉള്‍പ്പെടുത്തി രണ്ടര ലക്ഷം രൂപ ചെലവഴിച്ചാണ് സംരംഭം തുടങ്ങിയത് . ഹരിതസേന അംഗങ്ങളായ വി. പൂമണി, കെ.നാരായണി, എം. സലീന, സി ഇന്ദിര, സി. പ്രീതി എന്നിവരാണ് സംരഭത്തിന് നേതൃത്വമേകുന്നത്. നേരത്തെ പെരിയയില്‍ ഹരിത കര്‍മ്മസേന അംഗങ്ങളുടെ കൂട്ടായ്മയില്‍ തുടങ്ങിയ നന്മ തുണിസഞ്ചി യൂനിറ്റും വിജയത്തിന്റെ പാതയിലാണ്. മലര്‍വാടി ഡിന്നര്‍ സെറ്റ് പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ. സബിത ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗം എ.സന്തോഷ് കുമാര്‍ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ എം.കെ. ബാബുരാജ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സന്‍ എ.വി. മിനി, ബ്ലോക്ക് പഞ്ചായത്ത് അംഗം മാടിക്കാല്‍ നാരായണന്‍, പഞ്ചായത്ത് അംഗങ്ങളായ എം. രേഖ, ഉഷഎന്‍.നായര്‍, എ.കൃഷ്ണന്‍, സി.ശോഭന, എ.വേണു, മുന്‍ പഞ്ചായത്ത് അംഗം എ.ഷീബ, സി ഡി എസ് ചെയര്‍പെഴ്‌സന്‍ വിവി സുനിത, വിഇഒ .എ.നിജാഷ് എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!