ജില്ലാ പഞ്ചായത്ത് കേരളോത്സവം : വടംവലി മത്സരത്തില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് ജേതാക്കള്‍

ബാനം: ജില്ലാ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ബാനം സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വടംവലി മത്സരത്തില്‍ ഇരുവിഭാഗത്തിലും കാഞ്ഞങ്ങാട് ബ്ലോക്കിന് വിജയം. പുരുഷവിഭാഗത്തില്‍ പരപ്പ ബ്ലോക്കും വനിത വിഭാഗത്തില്‍ കാറഡുക്ക ബ്ലോക്കും രണ്ടാം സ്ഥാനങ്ങള്‍ നേടി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി
കെ കൃഷ്ണന്‍ മല്‍സരം ഉദ്ഘാടനം ചെയ്തു. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി ജയചന്ദ്രന്‍ അധ്യക്ഷനായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജി കൃഷ്ണന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഭൂപേഷ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ അജിത, ഗോപാല കൃഷ്ണന്‍, പി എം ജയപ്രസാദ് ,സി. നബീല്‍, പി വി.രതീഷ് എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി കണ്‍വീനര്‍ പി. മനോജ് കുമാര്‍ സ്വാഗതവും യുവജന ക്ഷേമ ബോര്‍ഡ് കോഡിനേറ്റര്‍ സി പി വിഷ്ണു നന്ദിയും പറഞ്ഞു.
ജില്ലാ വടംവലി അസോസിയേഷന്‍ സെക്രട്ടറി രതീഷ് വെള്ളച്ചാല്‍, മനോജ് അമ്പലത്തറ, ബാബു കോട്ടപ്പാറ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.

 

error: Content is protected !!