കിനാനൂര്‍ : 2030ല്‍ 125 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഗവണ്‍മെന്റ് എല്‍. . സ്‌കൂള്‍ കിനാനൂരിന് അനുവദിച്ച പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപനം നടത്തി. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഒന്നരക്കോടി രൂപ വകയിരുത്തിയാണ് ഇരുനില കെട്ടിടം അനുവദിച്ചത്. കാഞ്ഞങ്ങാട് എം.എല്‍.എ. ഇ . ചന്ദ്രശേഖരന്‍ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജന്‍ അധ്യക്ഷത വഹിച്ചു. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.ടി. ശ്യാമള , 18ാം വാര്‍ഡ് മെമ്പര്‍ കെ.പി. മധുസൂധനന്‍,ചിറ്റാരിക്കല്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ജസീന്ത ജോണ്‍, പി.ടി.എ വൈസ് പ്രസിഡന്റ് പ്രകാശന്‍, മദര്‍ പി.ടി.എ പ്രസിഡന്റ് പി.രമ്യ , വികസന സമിതി ഭാരവാഹികളായ കെ.കുമാരന്‍, വി.വി. രത്‌നാവതി, കെ. രാജന്‍, സി.വി.സുകേഷ് കുമാര്‍ , കൂലേരി രാഘവന്‍,ജനാര്‍ദ്ദനന്‍ കക്കോല്‍, എസ്.കെ ചന്ദ്രന്‍, അധ്യാപകന്‍ കരുണാകരന്‍ കാനാ വീട്ടില്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ശ്രീജിത്ത് മുണ്ടയാട്ട് നന്ദി പറഞ്ഞു.
