റെയില്‍വേ സ്റ്റേഷനുകളില്‍ വീല്‍ ചെയറുകള്‍ നല്‍കി

കാഞ്ഞങ്ങാട്:ലയണ്‍സ് ക്ലബ് ഡിസ്ട്രിക്റ്റ് 318 ഇ യുടെ മെഗാ പി ആര്‍ പ്രോജക്റ്റിന്റെ ഭാഗമായി കോഴിക്കാട് മുതല്‍ മഞ്ചേശ്വരം വരെ ഉള്ള റെയില്‍വേ സ്‌റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്ന വീല്‍ ചെയര്‍ നല്‍കി.കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ സുപ്രണ്ട് പി. കെ. പ്രശാന്തിന് കൈമാറി ലയന്‍സ് ക്ലബ് പ്രസിഡണ്ട് കണ്ണന്‍ പാര്‍ത്ഥസാരഥി ഉദ്ഘാടനം ചെയ്തു. കമര്‍ഷ്യല്‍ സൂപ്പര്‍വൈസര്‍ കെ കെ അഷറഫ്, കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് അംഗങ്ങളായ എം ശ്രീകണ്ഠന്‍ നായര്‍, കെ ബാലകൃഷ്ണന്‍ നായര്‍, എന്‍ അനില്‍, സി വിജയന്‍ കെ എം രാധാകൃഷ്ണന്‍,
ജോണ്‍ മോന്തെരോ, അഡ്വ.ബെന്നി സെബാസ്റ്റ്യന്‍, ബാബുരാജ് എന്നിവര്‍ പങ്കെടുത്തു.

 

error: Content is protected !!