കാഞ്ഞങ്ങാട്: റോഡുസുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി അജാനൂര്‍ ലയണ്‍സ് ക്ലബിന്റെ സഹകരണത്തോടെ ഹൈസ്‌കൂള്‍, യു പി സ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കായി ജലച്ചായ ചിത്രരചന മത്സരം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുജാത ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് സിഎംകെ അബ്ദുള്ള അധ്യക്ഷനായി. ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. എന്‍ വേണുനാഥന്‍, സബീന നലവടത്ത്, എം വിജയന്‍, കെ.വി.ജയന്‍, സുനില്‍രാജ്, കെ. അഭിലാഷ്, സുമോദ് മോഹന്‍ എന്നിവര്‍ സംസാരിച്ചു.
