പെരളം മധുരക്കാട് പടിഞ്ഞാറെ വീട് വയനാട്ടുകുലവന്‍ ദേവസ്ഥാനം തറവാട് പുത്തരി ഉത്സവവും ഫണ്ട് കൈമാറ്റവും നടന്നു

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് പെരളം മധുരക്കാട് പടിഞ്ഞാറെ വീട് വയനാട്ടുകുലവന്‍ ദേവസ്ഥാനം തറവാട് പുത്തരി ഉത്സവവും, 2031 തറവാട്ടില്‍ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ പ്രവര്‍ത്തനത്തിനായുള്ള ഫണ്ട് കൈമാറ്റവും നടന്നു. സംസ്ഥാനത്തിനകത്തും പുറത്തുള്ള തറവാട്ടങ്ങളോടൊപ്പം വിവിധ പ്രദേശങ്ങളിലെ നാട്ടുകാരും ഉള്‍പ്പെടെ 1500 ഓളം ആളുകള്‍ ചടങ്ങില്‍ പങ്കാളികളായി. വയനാട്ടുകുലവന്റെയും വിഷ്ണുമൂര്‍ത്തിയുടെയും പ്രതിപക്ഷന്മാരുടെയും ആചാര സ്ഥാനികരുടെയും തറവാട്ട് ഭരണസമിതി അംഗങ്ങളുടെയും, പരിസരങ്ങളിലെ വിവിധ തറവാട് ഭരണസമിതി അംഗങ്ങളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലാണ് പുത്തരി ഉത്സവം നടന്നത്. വയനാട്ടുകുലവന്‍ ഉത്സവത്തിനുള്ള ഫണ്ട് കൈമാറ്റവും മറ്റ് അനുബന്ധ ചടങ്ങുകളും പുത്തരി ഉത്സവത്തിന്റെ ഭാഗമായി നടന്നു. അന്ന പ്രസാദ വിതരണവും നടന്നു.

 

error: Content is protected !!