കാഞ്ഞങ്ങാട്:നഗരത്തെ വെളിച്ചത്തിന്റെ നഗരമാക്കുന്നതിനൊപ്പം രാത്രി 12 മണി വരെ കച്ചവട സ്ഥാപനങ്ങള്‍ തുറന്നു വെച്ച് മറ്റു വന്‍ നഗരങ്ങളെ പോലെ നെറ്റ് ഷോപ്പിംങ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് (രാത്രികാല കച്ചവടം ) നഗരസഭ ചെയര്മാന് വി.വി.രമേശന്.
നഗരത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ച് സര്‍വ്വതല സ്പര്‍ശിയായ വികസനത്തിനാണ് നഗര ഭരണ സമിതി ലക്ഷ്യമിടുന്നതെന്ന് നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കും കാഞ്ഞങ്ങാട മര്‍ച്ചന്റ്സ് അസോസിയേഷന് ( കെ എം എ ) നല്കിയ സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ച് കൊണ്ട് ചെയര്മാന് വി.വി.രമേശന് പറഞ്ഞു.
നാടിന്റെ പുരോഗതിക്കും പൊതു സമൂഹത്തിന്റെ ഉന്നതിക്കുമായി കക്ഷിരാഷ്ട്രീയത്തിനതീതമായ ഭരണത്തെയാണ് നഗരസഭ വിഭാവനം ചെയ്യുന്നത്.ഇതിനായി വ്യാപാരി സമൂഹത്തിന്റെയും സന്നദ്ധ സംഘടകളുടെയും ഉള്‍പ്പെടെ മുഴുവന്‍ ജനവിഭാഗത്തിന്റെയും സഹകരണം ഉണ്ടാവണമെന് ചെയര്മാന് അഭ്യര്‍ത്ഥിച്ചു.
നഗരഭരണം പൂര്‍ണ്ണമായും അഴിമതി രഹിതമായിരിക്കും,ട്രാഫിക് പരിഷ്കാരം പെ പാര്‍ക്കിംങ്ങും ഏര്‍പ്പെടുത്തും.
കാഞ്ഞങ്ങാട്ട് ഇപ്പോഴില്ലാത്ത എല്ലാവിഭാഗത്തിലും പെട്ട പ്രമുഖ സ്ഥാപനങ്ങളെ നഗരത്തില്‍ എത്തിക്കാന്‍ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അദ്ധ്യക്ഷത വഹിച്ച കെ എം എ പ്രസിഡന്റ് സി.കെ.ആസിഫ് നഗരത്തിലെ ട്രാഫിക് സംവിധാനത്തിലുള്ള അപാതകളെ സംബന്ധിച്ചും വ്യാപാരികള്‍ അനുഭവിക്കുന്ന പ്രയാസങ്ങളെയും സ്ഥാപനങ്ങളിലെത്തുന്ന ഇടപാടുകാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെയും നഗര ഭരണ സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
തെരുവ് വ്യാപാര ശൃഖലകളുടെ പിറകില്‍ വന്‍കിട മാഫിയ സംഘളാണ് ഉള്ളത്,അവരെ നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ വേണമെന്ന് ഉദ് ഘാടനം ചെയ്ത വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് ആവശ്യപ്പെട്ടു.
ഈയിടെ മരണപ്പെട്ട രാംനാഥ് ഷേണായി,ഉമേശ് റാവു എന്നിവരുടെ കുടുംബങ്ങള്‍ക്കുള്ള വ്യാപാരി സുരക്ഷ പദ്ധതി ധനസഹായം ചടങ്ങില്‍ വിതരണം ചെയ്തു.
നഗരസഭാ ഭരണ സമിതിയിലെ എല്ലാ അംഗങ്ങളെയും കെ എം എ ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും ഷാള്‍ അണിയിച്ച് ഉപഹാരങ്ങള്‍ നല്കി.
കെ എം എ ജനറല്‍ സെക്രട്ടറി ഐശ്വര്യ കുമാരന് സ്വാഗതം പറഞ്ഞു.
നഗരസഭ വൈസ് ചെയര്‍ പേഴ്സണ്‍ ലതാ ബാലകൃഷ്ണന്,സ്ഥിരം സമിതി ചെയര്മാന്മാരായ എം.പി.ജാഫര്‍,എം.വിജയന്,ഫൗസിയ ഷെരീഫ്,എം.സുമതി,എം. പ്രശാന്ത്,കെ.എം.എ വൈസ് പ്രസിഡന്റ് പി.മഹേഷ്,ട്രഷറര്‍ ആസിഫ് മെട്രോ തുടങ്ങിയവര്‍ പ്രസംഗിച്ചു.
അജാനൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട കെ എം എ അംഗം ഖാലിദ് അറബിക്കാടത്തിനെ ചടങ്ങില്‍ ആദരിച്ചു.
