കാട്ടിപ്പൊയില്‍ / നീലേശ്വരം : ഭാരതീയ തപാല്‍ വകുപ്പ് കാസറഗോഡ് ഡിവിഷന് പൊതുജനങ്ങള്‍ക്കായി പ്രത്യേക തപാല്‍ അക്കൗണ്ട് ഇന്‍ഷുറന്‍സ് മേളയും ആധാര്‍ ക്യാമ്പും സംഘടിപ്പിക്കുന്നു. ജനുവരി
27ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കാട്ടിപ്പൊയില്‍ പള്ളം കമ്മ്യൂണിറ്റി ഹാള്നു സമീപം ആണ് ക്യാമ്പ് നടക്കുന്നത് .
എല്ലാ വിധ പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ , 10 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കായുള്ള സുകന്യ സമൃദ്ധി അക്കൗണ്ട്, മുതിര്‍ന്ന പൗരന്മാര്ക്കായുള്ള പ്രത്യേക സമ്പാദ്യ പദ്ധതിയായ സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്കീം , 115 മാസം കൊണ്ട് പണം ഇരട്ടിയാകുന്ന കിസാന്‍ വികാസ് പത്ര തുടങ്ങിയ എല്ലാ വിധ അക്കൗണ്ടുകള്‍ തുടങ്ങാനും ഉയര്‍ന്ന ബോണസ് ലഭിക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളായ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് , റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേരാനും ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ 557 രൂപ വാര്‍ഷിക പ്രീമിയത്തില്‍ 10 ലക്ഷം രൂപ കവറേജ് ഉള്ള അപകട ഇന്‍ഷുറന്‍സ് , 756 രൂപ വാര്‍ഷിക പ്രീമിയത്തില്‍ 15 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ടോപ് അപ്പ് പോളിസികള്‍, മറ്റു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍, പ്രതിമാസം 5000 രൂപ വരെ പെന്ഷന് ലഭിക്കുന്ന അടല്‍ പെന്ഷന് യോജന തുടങ്ങിയ പദ്ധതികളില്‍ അംഗമാകാനും ക്യാമ്പില്‍ വച്ച് കഴിയും.
താത്പര്യമുള്ളവര്‍ 3 പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും ആധാര്‍ , പാന്‍ കാര്‍ഡ് കോപ്പികളുമായി ക്യാമ്പ് സന്ദര്‍ശിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
കൂടാതെ അതിനോടനുബന്ധിച്ചു നടത്തുന്ന ആധാര്‍ ക്യാമ്പില്‍ പുതിയ ആധാര്‍ എടുക്കാനും നിലവിലെ ആധാറിലെ വിവരങ്ങള്‍ തിരുത്താനും അവസരം ഉണ്ടാകും.
അത് പോലെ തന്നെ ഒരു കുട്ടിയുടെ ആധാറില്‍ 5 വയസിലും 15 വയസിലും ബയോമെട്രിക് വിവരങ്ങളും ഫോട്ടോയും പുതുക്കേണ്ടതുണ്ട്. 5 വയസു മുതല്‍ 17 വയസു വരെയുള്ള കുട്ടികള്‍ക്ക് ഇത് സൗജന്യമായി ക്യാമ്പില്‍ വച്ച് ചെയ്യാവുന്നതാണ്. നിലവിലുള്ള ആധാര്‍ കാര്‍ഡ് മാത്രമേ കരുത്തേണ്ടതുള്ളൂ.
17 വയസിനു മുകളില്‍ ഉള്ളവരുടെ ബയോമെട്രിക് വിവരങ്ങളും ഫോട്ടോയും പുതുക്കുന്നതിന് 125 രൂപയും പേര്, ജനനത്തീയതി, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയവയില്‍ തിരുത്തല്‍ വരുത്തുന്നതിന് 75 രൂപയുമാണ് ചാര്‍ജ്.
തിരുത്തലുകള്‍ വരുത്തുന്നതിന് ശരിയായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫോട്ടോ പതിച്ച അസ്സല് തിരിച്ചറിയല്‍ രേഖ ആവശ്യമാണ്. പുതിയ എന്റോള്‍മെന്റ് തികച്ചും സൗജന്യമാണ്.
