കാഞ്ഞങ്ങാട് സെഞ്ച്വറി വെഡ്ഡിംഗ് സെന്റര്‍ സോഫ്റ്റ് ലോഞ്ച് ചെയ്തു

കാഞ്ഞങ്ങാട്: ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ വടക്കന്‍ കേരളത്തിലെ ഏറ്റവും വലിയ ബ്രൈഡല്‍ ഫാഷന്‍ ഷോറൂമായ സെഞ്ച്വറി വെഡ്ഡിംഗ് സെന്റര്‍ ജനുവരി 29ന് കാഞ്ഞങ്ങാട് പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി നടന്ന സോഫ്റ്റ് ലോഞ്ച് ബഹുമാനപ്പെട്ട കാസറഗോഡ് എം. പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കാഞ്ഞങ്ങാട് പെല്ലെഡിയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജനുവരി 22 ന് നിര്‍വ്വഹിച്ചു. ഇതിന്റെ വെഡ്ഡിംഗ് ക്യാമ്പയിന്‍ ലോഞ്ച് നഗരസഭാ ചെയര്‍മാന്‍ വി. വി. രമേശന്‍ നിര്‍വ്വഹിച്ചു. ഉപഭോക്താക്കള്‍ക്കുള്ള പ്രിവിലേജ്ജ് കാര്‍ഡ് ലോഞ്ച് കാഞ്ഞങ്ങാട് ആര്‍ ഡി ഒ യും സബ്ബ് ഡിവിഷന്‍ മജിസ്‌ട്രേറ്റുമായ സി. കെ. ബാലഗോപാലന്‍ നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡണ്ട് ആസിഫ് വെബ് സൈറ്റ് ലോഞ്ച് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ മുഹമ്മദ് റാഫി, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ ലത ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുജാത കെ , അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് തുളസി.വി.വി., ,അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഭാകരന്‍ മൂലക്കണ്ടം , വാര്‍ഡ് കൗണ്‍സിലര്‍ സേതു, മന്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്‍ മാന്‍ ഹമീദ് ഹാജി, വ്യാപാരി വ്യവസായ സമിതി ഏരിയ സെക്രട്ടറി ദിനേശന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

നാല് പതിറ്റാണ്ടിലേറെ ഫാഷന്‍ രംഗത്തെ അനുഭവ സമ്പത്തും, പാരമ്പര്യത്തിന്റെ വിശ്വാസ്യതയുമാണ് വടക്കന്‍ കേരളത്തിലെ ഏറ്റവും വലിയ ബ്രൈഡല്‍ ഷോറൂം കാഞ്ഞങ്ങാട് ആരംഭിക്കുന്നതിന് സെഞ്ച്വറിയെ നയിച്ച പ്രേരകശക്തി. എല്ലാവിധ ബ്രൈഡല്‍ ഫാഷനുകള്‍, വെഡ്ഡിംഗ് സാരികള്‍, ലഹങ്കകള്‍ എന്നിവയുടെ എക്‌സ്‌ക്ലൂസീവ് കളക്ഷനുകള്‍, മെന്‍സ് വെഡ്ഡിങ്, കാഷ്വല്‍, പാര്‍ട്ടി വെയറുകള്‍, സ്‌പെഷ്യല്‍ കിഡ്‌സ് വെയര്‍, ഡെയിലി വെയര്‍, ഫാന്‍സി, ഫുട്‌വേര്‍ എന്നിവയുടെ പ്രത്യേക സെക്ഷന്റെ അതി വിപുലമായ ശേഖരം ഇവിടെയുണ്ട്.
ഏറ്റവും പുതിയ, ഏറ്റവും ഗുണമേന്മയുള്ള ഫാഷന്‍ വസ്ത്രങ്ങള്‍ ഏറ്റവും മിതമായ വിലയില്‍, ആരുടേയും ബഡ്ജറ്റിന് ഒതുങ്ങുന്ന വിലയില്‍ ലഭിക്കും കൂടാതെ അഞ്ഞൂറോളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യവുമാണ് കാഞ്ഞങ്ങാട് സെഞ്ച്വറിയുടെ ഹൈലൈറ്റ് എന്ന് പാര്‍ട്ണര്‍മാരായ,. പി. അഷറഫ് ഹാജി, പി. സിദ്ദിഖ്,.പി. ഇബ്രാഹിം, പി. അബ്ദുള്‍ നാസര്‍, പി. ഫിറോസ്, പി.ഫസല്‍, പി. അബ്ദുള്‍ റഷീദ് , കെ ടി സലാം, പി. റാഷിഖ് , മുഹമ്മദ് ഷൈലാജ് , ഫറാസ് മുഹമ്മദ് , ഷാഹിഫ് സിദ്ദിഖ് എടക്കാവില്‍ അബ്ദുല്‍ ഹമീദ്, സിനാസ് നാസര്‍ എന്നിവര്‍ അറിയിച്ചു.
കണ്ണൂര്‍, തളിപ്പറമ്പ് പയ്യന്നൂര്‍ , ശ്രീകണ്ഠാപുരം, ഇരിട്ടി, തലശ്ശേരി, മാനന്തവാടി സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ ഷോറൂം പ്രവര്‍ത്തിക്കുന്നുണ്ട്.

 

error: Content is protected !!