കാഞ്ഞങ്ങാട് : ഉത്തരകേരളത്തിലെ ചിരപുരാതനവും പാലന്തായി കണ്ണന് എന്ന ദിവ്യപുരുഷന്റെ പാദസ്പര്‍ശം കൊണ്ട് പവിത്രമായ കാഞ്ഞങ്ങാട് മന്ന്യോട്ട് ദേവാലയത്തില്‍ കലശാട്ട് ദിന കളിയാട്ട മഹോത്സവം ഇന്ന് തുടക്കമാകും. ഇന്ന് രാത്രി അരങ്ങ് നൃത്തനൃത്ത്യങ്ങള്‍. നാളെ ഉച്ചക്ക് 12 മണി മുതല്‍ അന്നദാനം. രാത്രി 8 ആര്‍ട്സ്
മന്ന്യോട്ടിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നന്ദനം ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള.25 ന് രാവിലെ 10 മണിക്ക് മേക്കാട്ട് ഇല്ലത്തു നിന്നും ദീപവും തിരിയും എഴുന്നേല്ക്കല് രാത്രി 7ന് തെയ്യം കൂടല്‍. രത്രി 7.30 ന്
ദൃശ്യ ആലാമി പള്ളിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ സ്റ്റാര്‍ ബോയ്സ് അവതരിപ്പിക്കുന്ന സംഗീത നിശ.
11.30ന് യൂത്ത് സ് ആന്റ് ആര്‍ട്സ് മന്ന്യോട്ട് അവതരിപ്പിക്കുന്ന വര്‍ണ്ണ ശബളമായ കാഴ്ച സമര്‍പ്പണം.
26, 27, 28 തീയ്യതികളില്‍ രാവിലെ 10 മണി മുതല്‍ പൂമാരുതന്‍ തെയ്യം, ചെറളത്ത് ഭഗവതി, ശ്രീ മന്യോട്ട് ചാമുണ്ഡി, പാടാര്‍കുളങ്ങര ഭഗവതി, വിഷ്ണുമൂര്‍ത്തി തെയ്യക്കോലങ്ങള്‍ അരങ്ങിലെത്തും, ഉച്ചക്ക് 12ന് അന്നദാനം.26 ന്
വൈകീട്ട് 7ന് പയ്യാവൂര്‍ മാധവന് മാസ്റ്റുടെ ആധ്യാത്മിക പ്രഭാഷണം. രാത്രി 8 മണിക്ക് യൂത്ത്സ് ഓഫ് മന്ന്യോട്ടിന്റെ ആഭിമുഖ്യത്തില്‍ പയ്യന്നൂര്‍ നൃതൃതിയുടെ തത്വമസി നൃത്തശില്പം അയ്യപ്പചരിതം.
രാത്രി 11.30 ന് മുറിയനാവി ശ്രീ മുത്തപ്പന് മടപ്പുര കാഴ്ച കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും 27ന് രാത്രി 12 മണിക്ക് ആലാമിപ്പള്ളി യുവജന സമിതിയുടെ ആഭിമുഖ്യത്തിലും വര്‍ണ്ണശബളമായ കാഴ്ച സമര്‍പ്പണം.
28ന് വൈകീട്ട് 3 വിഷ്ണുമൂര്ത്തിയുടെ പുറപ്പാട് . തുടര്‍ന്ന് രാത്രി 10 മണിക്കുള്ള വിളക്കരിയോടു കൂടി മഹോല്‍സവത്തിന് സമാപനം.വാര്‍ത്ത സമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ചെയര്മാന് വി. സുരേഷ് മോഹന്‍, മാനേജിങ് കമ്മിറ്റി പ്രസിഡന്റ് കെ. അബുജാക്ഷന്‍, ജനറല്‍ സെക്രട്ടറി കെ ചന്ദ്രന്, കെ.പി. ജ്യോതിഷ്, സെക്രട്ടറിമരായ അബുജാക്ഷന്‍ ആലാമിപ്പള്ളി, എം സനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
