പരപ്പ: യുവതിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയുടെ വീടിന് അജ്ഞാതര്‍ തീവച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. എടത്തോട് മാധവന്റെ വീടിനാണ് തീ വെച്ചത്. അടച്ചിട്ട വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്നതിനു ശേഷം വിലപ്പെട്ട രേഖകള്‍ അടക്കം കത്തിച്ചു. കഴിഞ്ഞ ദിവസം എടത്തോട്ടെ ദാമോദരന്റെ ഭാര്യ സജിതയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മാധവന്‍ കാഞ്ഞങ്ങാട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു.
