അക്ഷര സൗഹൃദം പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു; രവീന്ദ്രന്‍ രാവണീശ്വരം ഉദ്ഘാടനം ചെയ്തു

രാവണീശ്വരം: രാവണീശ്വരം സി അച്യുതമേനോന്‍ ഗ്രന്ഥാലയം ആന്‍ഡ് വായനശാലയുടെ ആഭിമുഖ്യത്തില്‍ അക്ഷര സൗഹൃദംവീട്ടുമുറ്റ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. ജനുവരി മാസത്തെ രണ്ടാമത്തെ പുസ്തക ചര്‍ച്ചയില്‍ കെ ദാമോദരന്‍ ആദ്യകാല രാഷ്ട്രീയ നാടകമായ പാട്ടബാക്കി എന്ന പുസ്തകമാണ് ചര്‍ച്ചചെയ്തത്. പ്രശസ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ രവീന്ദ്രന്‍ രാവണീശ്വരം പരിപാടി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ റിസോഴ്‌സ് പേഴ്‌സണ്‍ എം. വി പവിത്രന്‍ പുസ്തകാവതരണം നടത്തി. സഖാവ് കരുണാകരന്‍ കുന്നത്തിന്റെ വീട്ടുമുറ്റത്ത് നടന്ന പരിപാടിയില്‍ ഗ്രന്ഥാലയം പ്രസിഡണ്ട് കെ വി കാമരാജന്‍ അധ്യക്ഷത വഹിച്ചു. ജാനകിയമ്മ,ഏ തമ്പാന്‍, കെ കൃഷ്ണന്‍ രമണി. എം, കരുണാകരന്‍ കുന്നത്ത്,കമലാക്ഷി, അജിതമുരളി , സോയ കെ കെ, കെ.വി.കാമരാജന്‍, രാജന്‍ കുഴിഞ്ഞടി,ജിനു ശങ്കര്‍ എന്നിവര്‍ പുസ്തക ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. പരിപാടിയില്‍ ഗ്രന്ഥാലയം സെക്രട്ടറി പി ബാബു സ്വാഗതവും അജിതാ മുരളി നന്ദിയും പറഞ്ഞു.

 

error: Content is protected !!