കാഞ്ഞങ്ങാട്: വ്യാപാരി വ്യവാസി ഏ കോപന സമിതി സ്ഥാപക സംസ്ഥാന നേതാവ് കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അ സോസിയേഷന്റെ രുപീകരണം ത്തൊട്ട് ഭാരവാഹിത്വം വഹിച്ച നേതാവുമായിരുന്ന ഏ പുക്കുഞ്ഞിന്റെ പതിനെട്ടാം ചരമ വാര്‍ഷികം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ ആചരിച്ചു. പ്രത്യേക പ്രാര്‍ഥനയും പുഷ്പാര്‍ച്ചനയുമുണ്ടായി. അനുസ്മരണ യോഗത്തില്‍ പ്രസിഡന്റ് സി.കെ ആസിഫ് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഐശ്വര്യ കുമാരന്‍, ട്രഷറര്‍ ആസിഫ് മെ ട്രോ, ടി മുഹമ്മദ് അസ്ലം, ഗിരീഷ് നായക്ക്, കെ.വി കുഞ്ഞികൃഷ്ണന്‍, ഖയ്യൂം പൂക്കുഞ്ഞ്, രാമകൃഷ്ണന്‍ അമൃത, കെ.വി കുഞ്ഞികൃഷ്ണന്‍, പ്രസന്ന ചന്ദ്രന്‍, ഏ സുബൈര്‍, ഷെരീഫ് ഫ്രൈം എന്നിവര്‍ സംബന്ധിച്ചു.
