പൊതുവിദ്യാലയങ്ങളെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയം തിരുത്തപ്പെടണം : എച്ച് എസ് എസ് ടി എ സമ്മേളനം

കാഞ്ഞങ്ങാട്:കേരളത്തിലെ പൊതുവിദ്യാലയങ്ങളെ തകര്‍ച്ചയിലേക്ക് തള്ളി വിടുന്ന സര്‍ക്കാര്‍ നയം അംഗീകരിക്കാനാവില്ലെന്നും ഹയര്‍ സെക്കണ്ടറി മേഖലയെ പരിഗണിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ നിലവില്‍ വരണമെന്നും ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം .ഖാദര്‍ കമ്മറ്റി
റിപ്പോര്‍ട്ടിലെ പ്രതിലോമകരമായ നിര്‍ദ്ദേശങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് പൊതുവിദ്യാഭ്യാസ മേഖലയുടെ മരണമണിയാവും. സാമ്പത്തിക ലക്ഷ്യം മുന്‍നിര്‍ത്തി നടത്തുന്ന അശാസ്ത്രീയ തസ്തിക നിര്‍ണയം വഴി ആയിരക്കണക്കിന് അധ്യാപക തസ്തികകളാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയത്. അതേ സമയം അധിക പ്ലസ്ടു ബാച്ചുകളില്‍ തസ്തിക സൃഷ്ടിക്കാതെ ഒളിച്ചോടുന്ന സര്‍ക്കാര്‍ പൊതുവിദ്യാലയങ്ങളെ തകര്‍ച്ചയിലേക്ക് തള്ളിവിടുകയാണ്. ജൂനിയര്‍ അധ്യാപകരുടെ പ്രശ്‌നപരിഹാരത്തിന് പത്തു വര്‍ഷമായി ചെറുവിരല്‍ അനക്കാത്ത ഇടതു സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറിയില്‍ ക്ലര്‍ക്ക് , പ്യൂണ്‍ , ലൈബ്രേറിയന്‍ തസ്തികകള്‍ സൃഷ്ടിക്കാതെ അവഗണിച്ച ചരിത്രവും
ശമ്പള പരിഷ്‌കരണം നടത്താതെ ക്ഷാമബത്തകളും മറ്റാനുകൂല്യങ്ങളും മരവിപ്പിച്ച സര്‍ക്കാര്‍ നടപടി അധ്യാപക സമൂഹം മറക്കില്ലെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. പ്രിന്‍സിപ്പല്‍മാരുടെയും അധ്യാപകരുടെയും സ്ഥലംമാറ്റം സമയബന്ധിതമായി നടപ്പാക്കുക , പ്രിന്‍സിപ്പല്‍ സ്ഥാനക്കയറ്റം അടിയന്തിരമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. പൊതുസമ്മേളനം ഡി സി സി പ്രസിഡന്റ് പി കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. കെ പി സി സി ജനറല്‍ സെക്രട്ടറി ഹക്കിം കുന്നില്‍ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ സമ്മേളനം ഹയര്‍ സെക്കണ്ടറി പരീക്ഷാ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ കെ ആര്‍ മണികണ്ഠനും , പ്രതിനിധി സമ്മേളനം അഡ്വ. എം രാധാകൃഷണനും , സാംസ്‌കാരിക സമ്മേളനം സിനിമാ സീരിയല്‍ താരം ഉണ്ണിരാജനും , വനിതാ സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബിന്‍സി ജെയിനും ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ വെങ്കിട മൂര്‍ത്തി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ എം ജോര്‍ജ് , ട്രഷറര്‍ എം റിയാസ് , കെ പി സി സി സെക്രട്ടറി എം അസിനാര്‍ , എ എച്ച് എസ് ടി എ സംസ്ഥാന പ്രസിഡന്റ് ആര്‍ അരുണ്‍കുമാര്‍ , ഡി സി സി സെക്രട്ടറി അഡ്വ പി വി സുരേഷ് , മഡിയന്‍ ഉണ്ണികൃഷ്ണന്‍ , ഇ ഷജീര്‍ ,ലിന്‍സി ടീച്ചര്‍ അസോസിയേറ്റ് ജനറല്‍ സെക്രട്ടറിമാരായ അഭിലാഷ് എം വി , കെ പി അനില്‍ കുമാര്‍ , സംസ്ഥാന ഭാരവാഹികളായ ടി എസ് ഡാനിഷ് , എന്‍ സദാശിവന്‍ , കെ എം സുരേഷ് കുമാര്‍ , വിന്‍സണ്‍ സി എല്‍ , ഡോ എസ് ശേഖര്‍ , ഡോ ബിനോയ് സ്‌കറിയ , അഫ്‌സല്‍ കെ എ , പി ഭാസ്‌കരന്‍ , രാജന്‍ തോമസ് , നയനാ ദാസ് , ഉമ്മര്‍ കെ ടി , ധീര പി ദേവസ്യ, പ്രീതി ഇ , ഷിബു എസ് ബഷീര്‍, സി ജോസുകുട്ടി , ഡോ സാബുജി വര്‍ഗീസ് , ഫൗസിയ പി കെ , നിഷ കെ യു , ടി കെ വസന്തകുമാരി , പി സുകുമാരന്‍ , തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.വെങ്കിടമൂര്‍ത്തി പ്രസിഡണ്ടും, അനില്‍ എം ജോര്‍ജ്ജ് ജനറല്‍ സെക്രട്ടറിയും, എം. റിയാസ് ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.

 

error: Content is protected !!