കാസര്‍കോട് ജില്ലയ്ക്ക് വീണ്ടും ദേശീയ പുരസ്‌ക്കാരം

കാസര്‍കോട് സാങ്കേതികവിദ്യ മികച്ച രീതിയില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പ്രയോജനപ്പെടുത്തിയതിനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ രാജ്യത്തെ മികച്ച ഇലക്ഷന്‍ ജില്ലക്കുള്ള 2026 ലെ അവാര്‍ഡിന് കാസര്‍കോട് ജില്ല അര്‍ഹമായി. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഐ എ എസ് നേതൃത്വം നല്‍കി നവീന സാങ്കേതിക വിദ്യകളെ ഉപയോഗിച്ച് കുറ്റമറ്റ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തിയതിനാണ് അവാര്‍ഡ്.ദേശീയ സമ്മതിദായക ദിനത്തില്‍ ജനുവരി 25 ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. തിരഞ്ഞടുപ്പില്‍
മികച്ച നവീനാശയങ്ങള്‍ നടപ്പിലാക്കിയതിനുള്ളചീഫ് ഇലക്ഷന്‍ ഓഫീസറുടെ പുരസ്‌കാരം 2025 ല്‍ ജില്ലാ കളക്ടര്‍ക്ക് ലഭിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സദ്ഭരണ പുരസ്‌ക്കാരത്തിന് പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ നടത്തിയ ആസ്പിറേഷന്‍ ബ്ലോക്ക് പ്രോഗ്രാമിലൂടെ ജില്ല പുരസ്‌കാരം നേടിയിരുന്നു. വിവിധ മേഖലകളിലായി രണ്ടു വര്‍ഷത്തിനകം ഏഴ് സംസ്ഥാന പുരസ്‌കാരങ്ങളും ജില്ല കരസ്ഥമാക്കിയിട്ടുണ്ട്.

 

error: Content is protected !!