മുട്ടുന്തല കണ്ടി ശ്രീ മുത്തപ്പന്‍ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോത്സവം ജനുവരി 23,24 തീയതികളില്‍ നടക്കും

കാഞ്ഞങ്ങാട്: കൊളവയല്‍ മുട്ടുംതല കണ്ടി ശ്രീ മുത്തപ്പന്‍ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോത്സവം ജനുവരി 23, 24 തീയതികളില്‍ വിവിധ പരിപാടികളോടെ നടക്കും. 23ന് രാവിലെ വാരിക്കാട്ട് സുബ്രഹ്മണ്യ തന്ത്രികളുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഗണപതി ഹോമം. ഉച്ചയ്ക്ക് രണ്ടുമണിക്ക് പയംകുറ്റിയോടുകൂടി ദൈവത്തെ മലയിറക്കലും വൈകിട്ട് ഏഴുമണിക്ക് ദീപാരാധനയോടുകൂടി ഊട്ടും വെള്ളാട്ടവും. രാത്രി യുവജന സമിതിയുടെ നേതൃത്വത്തില്‍ മൊട്ടമ്മല്‍ ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്തുനിന്നും തിരുമുല്‍ കാഴ്ച നടക്കും. രാത്രി 10 മണിക്ക് മുത്തപ്പന്‍ വെള്ളാട്ടം തിരുമുല്‍ക്കാഴ്ച സ്വീകരിക്കലും തുടര്‍ന്ന് കളിക്കപ്പാട്ട്, അന്തിവേല, കലശം എഴുന്നള്ളിപ്പ് എന്നിവയും നടക്കും. 24ന് പുലര്‍ച്ചെ അഞ്ചുമണിക്ക് തിരുവപ്പന വെള്ളാട്ടത്തിന്റെ പുറപ്പാട്. 12 മണിക്ക് അന്നദാനവും തുടര്‍ന്ന് ദൈവത്തെ മലകയറ്റുന്നതോടുകൂടി ഉത്സവ പരിപാടികള്‍ക്ക് സമാപനമാകും.

 

error: Content is protected !!