അലുമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്‍ (അല്‍ക്ക) കാസര്‍കോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ് ഫോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: അനിയന്ത്രിതമായി അലൂമിനിയം വിലവര്‍ദ്ധനവിനെതിരെ  അലുമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്‍ (അല്‍ക്ക) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ് ഫോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. ധര്‍ണ്ണാസമരം അല്‍ക്ക സംസ്ഥാന സെക്രട്ടറി അനില്‍കുമാര്‍ കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. അല്‍ക്ക ജില്ലാ പ്രസിഡന്റ് സുരേന്ദ്രന്‍ പാണം തോട് ആദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ രതീഷ് പള്ളിക്കര,വിനോദ് കീച്ചേരി, ശ്രീജിത്ത് എരുമക്കുളം, സോണി ജോണ്‍ , രഞ്ജിത്ത് വെങ്ങാട്,സുജിത്ത് അമ്പങ്ങാട്ട്,വിജീത് കെ.വി പുങ്ങംചാല്‍, എം.എം. പ്രേംകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി മുഹമ്മദ് ഹാരിസ് ചെറുവത്തൂര്‍ സ്വാഗതവുംമനോജ് കരുവളം നന്ദി പറഞ്ഞു.കാഞ്ഞങ്ങാട് പഴയ ബസ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തില്‍ ജില്ലയുടെ വിവിധ മേഖലയില്‍ നിന്നായി നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

 

error: Content is protected !!