സ്‌നേഹമഴയായ് ഒത്തുചേരല്‍; കാല്‍നൂറ്റാണ്ടിന്റെ ഓര്‍മ്മ പുതുക്കി രാജാസ് ഹൈസ്‌കൂള്‍ 9899 ബാച്ച് സംഗമം; ലോക കേരള സഭ അംഗമായി തിരഞ്ഞെടുക്കപ്പെടുകയും യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ നേടുകയും ചെയ്ത റാഷിദ് പൂമാടത്തിന് നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍ 9899 എസ്എസ്എല്‍സി ബാച്ച് (10ജി) സംഗമത്തില്‍ സഹപാഠികള്‍ സ്‌നേഹോപഹാരം നല്‍കി

നീലേശ്വരം: വിദ്യാലയ മുറ്റത്തെ പഴയ ചങ്ങാതിമാര്‍ കാല്‍നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒത്തുചേര്‍ന്നു. നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ 199899 എസ്.എസ്.എല്‍.സി ബാച്ച് (10ജി ക്ലാസ്) പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് നീലേശ്വരം നളന്ദ റിസോര്‍ട്ടില്‍ ‘സ്‌നേഹമഴയായ് ഒത്തുകൂടല്‍’ എന്ന പേരില്‍ സംഗമം നടത്തിയത്.
ലോക കേരള സഭയുടെ അംഗമായി തിരഞ്ഞെടുക്കപ്പെടുകയും, യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ച് ആദരിക്കപ്പെടുകയും ചെയ്ത സഹപാഠി റാഷിദ് പൂമാടത്തിനെ ചടങ്ങില്‍ വെച്ച് ആദരിച്ചു. പ്രവാസ ലോകത്തും നാട്ടിലും റാഷിദ് നടത്തുന്ന നിസ്തുലമായ സേവനപ്രവര്‍ത്തനങ്ങള്‍ക്കുള്ള വലിയ അംഗീകാരമാണിതെന്ന് സഹപാഠികള്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ വെച്ച് സ്‌നേഹോപഹാരം കൈമാറി അദ്ദേഹത്തെ അഭിനന്ദിച്ചു. താന്‍ നേടിയ എല്ലാ വിജയങ്ങള്‍ക്കും സ്‌കൂള്‍ കാലഘട്ടത്തിലെ സൗഹൃദങ്ങള്‍ വലിയ കരുത്തായിട്ടുണ്ടെന്ന് മറുപടി പ്രസംഗത്തില്‍ റാഷിദ് പറഞ്ഞു. ഓര്‍മ്മകളിലൂടെ ഒരു യാത്ര വര്‍ഷങ്ങള്‍ക്ക് ശേഷം പരസ്പരം കാണുന്നതിന്റെ ആവേശത്തിലായിരുന്നു എല്ലാവരും. ഗൃഹാതുരത്വം ഉണര്‍ത്തുന്ന സ്വയം പരിചയപ്പെടുത്തലിലൂടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. പഴയ അധ്യാപകരെയും കളിക്കൂട്ടുകാരെയും സ്‌കൂള്‍ കാലത്തെ തമാശകളെയും കുറിച്ച് ഓരോരുത്തരും വാചാലരായി. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന സഹപാഠികള്‍ തങ്ങളുടെ ഔദ്യോഗികകുടുംബ വിശേഷങ്ങള്‍ പങ്കുവെച്ചപ്പോള്‍ സദസ്സ് പഴയ ക്ലാസ് മുറിയുടെ പ്രതീതി ഉണര്‍ത്തി.
ആഘോഷം അവിസ്മരണീയം സൗഹൃദത്തിന്റെ മധുരം വിളമ്പിക്കൊണ്ട് ചടങ്ങില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. കലാപരിപാടികളും പഴയ പാട്ടുകളും സംഗമത്തിന് മാറ്റ് കൂട്ടി. തിരക്കുകള്‍ക്കിടയിലും ഒത്തുകൂടിയ മുഴുവന്‍ കൂട്ടുകാര്‍ക്കും സംഘാടക സമിതി നന്ദി രേഖപ്പെടുത്തി. തുടര്‍ന്നും ഇത്തരം ഒത്തുചേരലുകള്‍ ഉണ്ടാകണമെന്നും സഹപാഠികള്‍ക്കിടയില്‍ പരസ്പര സഹായ സഹകരണങ്ങള്‍ ഉറപ്പാക്കണമെന്നും യോഗം തീരുമാനിച്ചു.

 

error: Content is protected !!