കെ.എസ്. ഡബ്ല്യു.സി.ഇ.എഫ് സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സ്വാഗതസംഘ രൂപീകരണ യോഗം സിപിഐ ജില്ലാ സെക്രട്ടറി സി.പി.ബാബു ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കേരള സോയില്‍ ആന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍ എഞ്ചിനീയറിങ് സ്റ്റാഫ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ കാഞ്ഞങ്ങാട് വെച്ച് നടക്കും. സ്വാഗതസംഘ രൂപീകരണ യോഗം സിപിഐ ജില്ലാ സെക്രട്ടറി സി.പി.ബാബു ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ.പ്രിത അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി നരേഷ് കുന്നിയൂര്‍, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ വി കൃഷ്ണന്‍, ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ബാനം ദിവാകരന്‍, ജില്ലാ പ്രസിഡണ്ട് ജീ.സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സന്തോഷ് കുമാര്‍.ജി.ആര്‍ സ്വാഗതവും ശിവാനന്ദന്‍ കെ നന്ദിയും പറഞ്ഞു. കെ.വി.കൃഷ്ണന്‍ ചെയര്‍മാനും എ.ബാബു കണ്‍വീനറുമായ 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.

 

error: Content is protected !!