കാസര്‍കോട് : പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം അടിയന്തിരമായി നടപ്പിലാക്കുക, കെഇആര്‍ പാര്‍ട്ട് മൂന്ന് പ്രകാരമുള്ള സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുന:സ്ഥാപിക്കുക, ഡി എ കുടിശ്ശിക അനുവദിക്കുക, കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന സാമ്പത്തിക അവഗണന അവസാനിപ്പിക്കുക തുടങ്ങിയ മുദ്രവാക്യങ്ങള്‍ ഉയര്‍ത്തി ജനുവരി 22 ന് നാളെ കാസര്‍കോട് സിവില്‍ സ്റ്റേഷനു മുന്നില്‍ സമരചങ്ങല സംഘടിപ്പിക്കും. സമര ചങ്ങലയില്‍ മുഴുവന്‍ ജീവനക്കാരും അധ്യാപകരും അണിനിരക്കണമെന്ന് അധ്യാപക സര്‍വ്വീസ് സംഘടന സമരസമിതി ജില്ലാ ചെയര്‍മാന്‍ സുനില്‍കുമാര്‍ കരിച്ചേരിയും കണ്‍വീനര്‍ സി.കെ ബിജുരാജും അഭ്യര്‍ത്ഥിച്ചു. സമരചങ്ങലയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ ഉച്ചക്ക് ശേഷം 3 മണിക്ക് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് എത്തിച്ചേരണം. ജില്ലാ പഞ്ചായത്ത് പരിസരത്ത് നിന്നും ആരംഭിക്കുന്ന ചങ്ങല സിവില്‍ സ്റ്റേഷന്‍ പരിസരം വഴി ആദായ നികുതി ഓഫീസ് വരെ നീളും.
