കാഞ്ഞങ്ങാട്: കേരളത്തിന്റെ പുരോഗതിക്കും സര്‍ക്കാരിന്റെ വികസന പദ്ധതികളുടെ തുടര്‍ച്ചക്കും ഇടതുമുന്നണിയെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടു പോകാന്‍ പാര്‍ട്ടി എന്നും രംഗത്തിറങ്ങുമെന്ന് എന്‍.സി.പി.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ . രവീന്ദ്രന്‍ പറഞ്ഞു. എന്‍.സി.പി.എസ് കാസര്‍കോട് ജില്ലാ നേതൃയോഗം കാഞ്ഞങ്ങാട് റസ്റ്റ് ഹൗസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ വികസന തുടര്‍ച്ചക്കായി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ തുടര്‍ ഭരണം കേരളത്തില്‍ ഉറപ്പാക്കണമെന്ന് ജനങ്ങള്‍ ചിന്തിക്കുന്നുണ്ട്. പ്രതിപക്ഷത്തിന്റെയും ബി.ജെ.പിയുടെയും ദുഷ് പ്രചാരണങ്ങളൊന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ വിലപ്പോകില്ലെന്നും രവീന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു സി. പി. എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന എല്‍. ഡി. എഫ് വടക്കന്‍ മേഖല ജാഥ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കരീം ചന്തേര അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി. ബാലന്‍, ജില്ലാ ട്രഷറര്‍ ബെന്നി നാഗമറ്റം, ടി. നാരായണന്‍ മാസ്റ്റര്‍, സുബൈര്‍ പടുപ്പ്, ഉദിനൂര്‍ സുകുമാരന്‍, ഒ. കെ ബാലകൃഷ്ണന്‍, രാജു കൊയ്യോന്‍, ദാമോദരന്‍, സിദ്ധിഖ് കൈക്കമ്പ, സീനത്ത് സതീശന്‍, മഹമൂദ് കൈക്കമ്പ, രാഹുല്‍ നിലാങ്കര, സമീര്‍ അണങ്കൂര്‍, നാസര്‍ പള്ളം, ഹമീദ് ചേരങ്കൈ, ലിജോ സെബാസ്റ്റ്യന്‍, മോഹനന്‍ ചുണ്ണംകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.
