കേരള പോലീസ് അസോസിയേഷന്റെ 36ാം ജില്ലാ സമ്മേളനം ഫെബ്രുവരി 14 ന്; സംഘാടക സമിതി രൂപീകരിച്ചു

കാഞ്ഞങ്ങാട്: കേരള പോലീസ് അസോസിയേഷന്റെ 36ാം ജില്ലാ സമ്മേളനം ഫെബ്രുവരി 14 ന് പൊയിനാച്ചി രാജ്പാലസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടകസമിതി യോഗം നടന്നു. പൊയിനാച്ചി ലയണ്‍സ് ഹാളില്‍ വെച്ച് ബേക്കല്‍ ഡി വൈ എസ് പി.വി വി. മനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. പ്രകാശന്‍ അധ്യക്ഷനായി. കെ പി ഒ എ സംസ്ഥാന നിര്‍വാഹക സമിതി അംഗം എം സദാശിവന്‍, കെ പി എ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗംഎ പി സുരേഷ്, കേരള പോലീസ് ഓഫീസേര്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി. രവീന്ദ്രന്‍ പി, കെ പി എച്ച് സി എസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഇ.വി.പ്രദീപന്‍, ട്രഷറര്‍ അജിത്ത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ചെയ്തു.ജില്ലാ സെക്രട്ടറി പി വി.സുധീഷ് സ്വാഗതവും കെ പി എ ജില്ലാ ജോയിന്റ് സെക്രട്ടറി എം.രഞ്ജീഷ് എം നന്ദിയും പറഞ്ഞു. ഭാരവാഹികളായി ചെയര്‍മാന്‍
പി വി. ലിജിന്‍ (വിജിലന്‍സ് ), കണ്‍വീനര്‍ ടി. രാജേഷ് (മേല്‍പ്പറമ്പ പി എസ്).

 

error: Content is protected !!