തീരദേശ മേഖലകളിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമായ പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം: കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ (സി. ഐ. ടി.യു ) കാഞ്ഞങ്ങാട് ബ്രാഞ്ച് സമ്മേളനം.

കാഞ്ഞങ്ങാട്: നീലേശ്വരം ബ്ലോക്കിലെ തീരദേശ മേഖലയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് രൂപകല്‍പ്പന ചെയ്ത കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കുക, ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചോളം പഞ്ചായത്തുകള്‍ക്കായി ബൃഹത്തായ കുടിവെള്ള പദ്ധതി ആവിഷ്‌കരിക്കുകയും ടെന്‍ഡര്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തി ആരംഭിക്കുകയും ചെയ്തിരുന്നു വെങ്കിലും പലവിധ കാരണങ്ങള്‍ പറഞ്ഞ് കരാറുകാര്‍ പ്രവര്‍ത്തി നീട്ടിക്കൊണ്ടു പോവുകയാണ്. പ്രവര്‍ത്തി ഏറ്റെടുത്ത കരാറുകാരന് പൂര്‍ത്തിയാക്കാന്‍ ബാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ഉന്നത ഇടപെടല്‍ നടത്തി പദ്ധതി പൂര്‍ത്തിയാക്കി കുടിവെള്ളത്തിന് വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന തീരദേശ മേഖലയിലെ ജനങ്ങള്‍ക്ക് ഉള്‍പ്പെടെ കുടിവെള്ളമെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. കൂടാതെ ചെറുവത്തൂര്‍ പഞ്ചായത്തിന്റെ തീരദേശ മേഖലകളിലേക്ക് കയ്യൂര്‍ ചീമേനി പദ്ധതിയില്‍ നിന്നും പൈപ്പ് ലൈന്‍ സ്ഥാപിച്ചിരുന്നുവെങ്കിലും ഇതും പ്രാവര്‍ത്തികമായിട്ടില്ല. ഇതിനും പരിഹാരം കാണണം. ഇത്തരത്തില്‍ തീരദേശ മേഖലകളിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമായ പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ (സി ഐ ടി യു ) കാഞ്ഞങ്ങാട് ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു.
ഫെബ്രുവരി 12 ന്റെ പൊതുപണിമുടക്ക് പിന്‍വലിക്കുക, പമ്പ് ഹൗസുകളില്‍ അടിസ്ഥാന സൗകര്യം ഉറപ്പാക്കുക, കാഞ്ഞങ്ങാട് സബ് ഡിവിഷന്‍ സെക്ഷന്‍ ഓഫീസ് കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, മടിക്കൈ കുടിവെള്ള പദ്ധതിയുടെ ഭാഗമായ മണക്കടവ് തടയണക്ക് കരഭിത്തി കെട്ടുക, മണക്കടവ് ഉള്‍പ്പെടെ എല്ലാ തടയണകളിലെയും ചെളിയും മണലും നീക്കം ചെയ്യുക, എന്‍.പി.എസ് പിന്‍വലിക്കുക, ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, വെള്ളരിക്കുണ്ട് താലൂക്കില്‍ സെക്ഷന്‍ ഓഫീസ് രൂപീകരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. മേലാങ്കോട്ട് എ കെ നാരായണന്‍ നഗറില്‍ ബ്രാഞ്ച് പ്രസിഡന്റ് ആര്‍. കെ.സുധീഷ് പതാക ഉയര്‍ത്തിയതോടുകൂടി സമ്മേളന നടപടികള്‍ക്ക് തുടക്കമായി. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം അഡ്വ. പി. അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. ആര്‍.കെ. സുധീഷ് അധ്യക്ഷത വഹിച്ചു. പി. രാജേഷ് രക്തസാക്ഷി പ്രമേയവും സി. മനീഷ് കുമാര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എം. ജയന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വി.എം. ബാബുരാജന്‍ വരവ് ചെലവ് കണക്കും കെ. വി. ഷറഫുദ്ദീന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എ. സുധാകരന്‍, കെ. വിനോദ്,എസ്. ഗോവിന്ദരാജ്, എന്നിവര്‍ സംസാരിച്ചു. എ. രാജു പൊതു ചര്‍ച്ചക്കുള്ള മറുപടി പറഞ്ഞു. പി.വി. ശ്വേത സ്വാഗതവും പി. കെ. പ്രദീപ്കുമാര്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!