പടന്നക്കാട്:ഫെബ്രുവരി 4 മുതല്‍ 8 വരെ പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വച്ച് നടക്കുന്ന കണ്ണൂര്‍ സര്‍വകലാശാല യൂണിയന് കലോത്സവത്തിന്റെ .സംഘാടക സമിതി ഓഫീസ് തുറന്നു.
കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു. നെഹ്റു കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടി.ദിനേശന് അധ്യക്ഷനായി.കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. എ അശോകന്, ചെയര്മാന് നന്ദജ് ബാബു, സംഘാടക സമിതി കണ്‍വീനര്‍ കെ. പ്രണവ് എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ സര്‍വകലാശാല യൂണിയന് ജനറല്‍ സെക്രട്ടറി കവിത കൃഷ്ണന് സ്വാഗതം പറഞ്ഞു.
