യുവതിയുടെ വീഡിയോ ചിത്രീകരണം: ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ്

കോഴിക്കോട്: ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പോലീസ് അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഷിംജിത ഒളിവില്‍ പോയത്. ഷിംജിത കേരളം വിട്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. മംഗളൂരുവിലുണ്ടെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. അതിനിടെ യുവതി സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോ എഡിറ്റ് ചെയ്തു നീളം കുറച്ചതാണെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിഡിയോയുടെ പൂര്‍ണരൂപം വീണ്ടെടുക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടും. ഇതിനായി യുവതിയുടെ ഫോണ്‍ കണ്ടെത്താനാണു പോലീസിന്റെ ശ്രമം.
സ്വകാര്യ വസ്ത്രനിര്‍മാണ സ്ഥാപനത്തിന്റെ സെയില്‍സ് എക്‌സിക്യൂട്ടീവായ ദീപക് ജോലി ആവശ്യത്തിനു കണ്ണൂര്‍ പയ്യന്നൂരില്‍ എത്തിയപ്പോഴാണ് ബസില്‍ വച്ച് യുവതി വിഡിയോ ചിത്രീകരിച്ചത്. ബസില്‍ വച്ച് ദീപക് തന്റെ ശരീരത്തില്‍ ദുരുദ്ദേശ്യത്തോടെ തൊട്ടതായി ആരോപിച്ച് യുവതി വിഡിയോ ദൃശ്യങ്ങള്‍ സമൂഹമധ്യമത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു. വിഡിയോ പ്രചരിച്ചതോടെ ദീപക് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.

 

error: Content is protected !!