ആറങ്ങാടി അര്‍റഹ്മ സെന്റര്‍: ബഷീര്‍ ആറങ്ങാടി വീണ്ടും ചെയര്‍മാന്‍

കാഞ്ഞങ്ങാട്: അവിഭക്ത ആറങ്ങാടിയിലെ, ആറങ്ങാടികൂളിയങ്കാല്‍ കൊവ്വല്‍പ്പള്ളി പടിഞ്ഞാര്‍ തോയമ്മല്‍ അരയി എന്നീ പ്രാദേശിക മഹല്ലുകളുടെ കൂട്ടായ്മയായ ആറങ്ങാടി അര്‍റഹ്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാനായി ബഷീര്‍ ആറങ്ങാടി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി മൂന്നാം തവണയാണ് ബഷീര്‍ ഈ സ്ഥാനത്തെത്തുന്നത്. ജില്ലയിലെ പ്രമുഖ ജീവകാരുണ്യ പ്രസ്ഥാനങ്ങളിലൊന്നായ അര്‍റഹ്മ സെന്ററിന് ആറങ്ങാടി ദേശീയ പാതയോരത്ത് ബഹുനില ആസ്ഥാന മന്ദിരമുള്‍പ്പെടെ സ്വന്തമായുണ്ട്.
മറ്റ് ഭാരവാഹികളായി എ കെ മുഹമ്മദ് ജനറല്‍ കണ്‍വീനര്‍, എംകെ റഷീദ് ഹാജി ട്രഷറര്‍, മുത്തലീബ് കൂളിയങ്കാല്‍, സി എച്ച് അബ്ദുള്‍ ഹമീദ് ഹാജി, ടി റംസാന്‍, ടി ഖാദര്‍ ഹാജി, ടി അബ്ദുള്‍ അസീസ്, റഷീദ് തോയമ്മല്‍, ടി മുഹമ്മദ് കുഞ്ഞി വൈസ് ചെയര്‍മാന്മാര്‍. എം കെ അഷ്‌റഫ് കോട്ടക്കുന്ന്, ഇബ്രാഹിം പള്ളിക്കര, എം നാസര്‍, ജലീല്‍ കാര്‍ത്തിക, കെ കെ സിറാജ്, ഷെരീഫ് പാലക്കി, ഹൈദര്‍ ഹാജി കൊവ്വല്‍പ്പള്ളി കണ്‍വീനര്‍മാര്‍. ടി അബൂബക്കര്‍ ഹാജി കൂളിയങ്കാല്‍, അലങ്കാര്‍ അബൂബക്കര്‍ ഹാജി ആറങ്ങാടി, ബി കെ യൂസഫ് ഹാജി അരയി, സി അബ്ദുല്ല ഹാജി കൊവ്വല്‍പ്പള്ളി, ടി അന്തുമാന്‍ പടിഞ്ഞാര്‍, എം മുഹമ്മദ് കുഞ്ഞി ഹാജി തോയമ്മല്‍, ഉപദേശക സമിതി അംഗങ്ങള്‍ എന്നിവരെയും തെരഞ്ഞെടുത്തു.
എ പി അബ്ദുള്‍ കരീം, പി വി എം കുട്ടി ഹാജി പടിഞ്ഞാര്‍ ഓഡിറ്റര്‍മാര്‍. ബഷീര്‍ ആറങ്ങാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം ഡയരക്ടര്‍ ടി അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ഹാഷിം ആറങ്ങാടി, യൂസഫ് ഹാജി അരയി, മൊയ്തു ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. സി എച്ച് അബ്ദുല്‍ ഹമീദ് ഹാജി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. മുത്തലീബ് കൂളിയങ്കാല്‍ സ്വാഗതവും എം കെ റഷീദ് ഹാജി നന്ദിയും പറഞ്ഞു.

 

error: Content is protected !!