മകരമാസ നിറവില്‍ ശ്രീമദ് ഭാഗവത വിചാര സത്രത്തിന് ഭക്തിസാന്ദ്രമായ തുടക്കം; സത്‌സംഗം മാവുങ്കാലിന്റെ നേതൃത്വത്തില്‍ മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രത്തില്‍ നടക്കുന്ന പരിപാടികള്‍ക്ക് ബ്രഹ്മശ്രീ ഇടമന ശ്രീധരന്‍ നമ്പൂതിരി ദീപപ്രജ്വലനം നടത്തി

മാവുങ്കാല്‍: സ്ത്‌സംഗം കാഞ്ഞങ്ങാടിന്റെ ഉപസമിതിയായ സത്‌സംഗം മാവുങ്കാല്‍ ഒരു വര്‍ഷക്കാലം നടത്തുന്ന ശ്രീമദ് ഭാഗവത വിചാര സത്രത്തിന്റെ പ്രതിമാസ പരിപാടികള്‍ക്ക് ഇന്ന് വെളുപ്പിന് മാവുങ്കാല്‍ ശ്രീരാമക്ഷേത്രത്തില്‍ തുടക്കമായി.എല്ലാ മലയാള മാസവും ആദ്യത്തെ ബുധനാഴ്ച്ചയാണ് ശ്രീമദ് ഭാഗവത വിചാര സത്രം നടത്തി വരുന്നത്.
ബ്രഹ്മശ്രീ എടമന ശ്രീധരന്‍ നമ്പൂതിരി ദീപപ്രജ്വലനം നടത്തി പരിപാടികള്‍ക്ക് കാര്‍മ്മീകത്വം വഹിച്ചു.
തുടര്‍ന്ന് സത്‌സംഗം അംഗങ്ങള്‍ ഭാഗവത പാരായണം നടത്തി. പ്രശസ്ത ഭാഗവാതാചാര്യന്‍ തന്നിമംഗലത്ത് ഉണ്ണികൃഷ്ണ വാര്യര്‍ പട്ടാനൂര്‍ മുഖ്യ പ്രഭാഷണം നടത്തി. പി.പി.രാധിക ടീച്ചര്‍,സുമ രാഘവന്‍,സീതാ വാര്യര്‍, ഊര്‍മ്മിള സുരേഷ്,എസ്. ഷീല എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

error: Content is protected !!