കെ എസ് ബി യൂ (സി ഐ ടി യു) ജില്ലാ കമ്മിറ്റി വെല്‍ഫെയര്‍ മീറ്റും ബ്യൂട്ടീഷന്‍ കോഴ്‌സ് പൂര്‍ത്തീകരിച്ചുള്ളവര്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി; ഐ ടി വെല്‍ഫെയര്‍/കേരള ഷോപ്പ്‌സ്, ബോര്‍ഡ് ജില്ല എക്‌സിക്യൂട്ടിവ് ഓഫീസര്‍ അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി ഐ ടി യു )കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെല്‍ഫെയര്‍ മീറ്റും ബ്യൂട്ടിഷന്‍ കോഴ്‌സ് പൂര്‍ത്തികരിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. ഐ ടി വെല്‍ഫേയര്‍/കേരള ഷോപ്പ്‌സ് ബോര്‍ഡ് ജില്ല എക്‌സിക്യൂട്ടിവ് ഓഫീസര്‍ അബ്ദുള്‍ സലാം ഉല്‍ഘാടനം ചെയ്തു. സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ തൊഴില്‍ മേഖലക്ക് ആശ്വാസകരമെന്ന് അബ്ദുള്‍ സലാം
അഭിപ്രായപ്പെട്ടു. കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികളുടെയും സ്വയം തൊഴില്‍ ചെയ്യുന്നവരുടെയും ക്ഷേമത്തിനും അഭിവൃദ്ധിക്കുമായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച് ക്ഷേമ പദ്ധതിയാണ് കേരള ഷോപ്പ്‌സ് ക്ഷേമ പദ്ധതി. 18 വയസ്സിന് 55 വയസ്സിനും മധ്യേ പ്രായമുള്ള കേരള ഷോപ്‌സ് ആന്‍ഡ് കോമേഴ്‌സ്ല്‍ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളിലെ തൊഴിലാളിക്കും സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്കും ഇതില്‍ അംഗമാകാവുന്നതാണ്.പെന്‍ഷന്‍,കുടുംബ പെന്‍ഷന്‍, വിവാഹാനുകൂല്യം, പ്രസവാനുകൂല്യം, വിദ്യാഭ്യാസ ആനുകൂല്യം, കാഷ് അവാര്‍ഡ്, സ്‌കോളര്‍ഷിപ്പ്, ചികിത്സാസഹായം, മരണാനന്തര സഹായം, മരണാനന്തര ചെലവ്, അംശാദായ തിരികെ ലഭിക്കല്‍,എന്നീ ആനുകൂല്യങ്ങള്‍ ലഭ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആലാമിപ്പള്ളി ബാലാജി റസിഡന്‍സിയില്‍ നടന്ന പരിപാടിയില്‍ കെ എസ് ബി യൂ ജില്ല പ്രസിഡണ്ട് സനീഷ് കുറുഞ്ചേരി അദ്ധ്യക്ഷനായി. സി ഐ ടി യു ജില്ലാ സെക്രട്ടറി ഗിരികൃഷ്ണന്‍ ഐ.ഡി കാര്‍ഡ് വിതരണം നടത്തി. കെ എസ് ബി യൂ ജില്ല സെക്രട്ടറി കെ.എസ് ശിവദാസ് സ്വാഗതം പറഞ്ഞു. ജില്ല ട്രഷറര്‍ എന്‍. പ്രമോദ് നന്ദി പ്രകാശിപ്പിച്ചു.!
തുടര്‍ന്ന് ഹൈഡ്ര ഫേഷ്യല്‍ പരിശീലന ക്ലാസ് നടന്നു.
ജില്ല ജോ:സെക്രട്ടറി ജലീല്‍ തളങ്കര ക്ലാസ് കൈകാര്യം ചെയ്തു.
അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

 

error: Content is protected !!