കരിവെള്ളൂര്‍: ബിജെപിയുടെ മുതിര്‍ന്ന നേതാവും പയ്യന്നൂര്‍ നിയോജകമണ്ഡലം മുന്‍ പ്രസിഡന്റും മുന്‍ വ്യോമസേന ഉദ്യോഗസ്ഥനും നെഹ്റു കോളേജ് മുന്‍ അദ്ധ്യാപകനും പയ്യന്നൂരിലെ സീനിയര്‍ അഭിഭാഷകനുമായ അഡ്വ. വി രാജഗോപാലന്‍(81) അന്തരിച്ചു. ഭാര്യ:കെ.വി.സത്യഭാമ.മക്കള്‍: കെ.വി.സത്യരാജ്, കെ വി രാജ്കുമാര്, കെ വി സജിത, കെ വി സജിത്ത്, കെ വി സജിന (അധ്യാപിക, എ കെ ജി ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍,പെരളശ്ശേരി), കെ വി സന്ദീപ് (ഗള്‍ഫ്).മരുമക്കള്‍: വി.വി.ഉമേഷ് നീലേശ്വരം), കെ പി.സുഭാഷ് (മുഴപ്പിലങ്ങാട്), ശരണ്യ (പുത്തൂര്‍). സഹോദരങ്ങള്‍: പരേതരായ വാരിക്കര കുഞ്ഞികണ്ണമാരാര്,നാരായണ മാരാര്‍, പാര്‍വ്വതി മരസ്യാര്. സംസ്കാരം ഇന്ന് 3 മണിക്ക് പുത്തൂരിലെ സമുദായ ശ്മശാനത്തില്‍.
