പള്ളിക്കര; ജി എച്ച് എസ് എസ് പള്ളിക്കര സ്‌കൂള്‍ സോഷ്യല്‍ സര്‍വ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ ത്രിദിന സഹവാസ ക്യാമ്പ് ജനുവരി 20, 21 , 22 തീയ്യതികളില്‍ നടക്കും. സേവനം സഹജീവനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നതാണ് സ്‌കൂള്‍ സോഷ്യല്‍ സര്‍വ്വീസ് സ്‌കീം. ക്യാമ്പ് പള്ളിക്കര ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സമീറ അബ്ബാസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സുകുമാരന്‍ പൂച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു. അധ്യാപകരായ ഷൈന കെ വി, യാമിനി വി വി, മകേഷ് വി എം, സുഹൈല പി സി എന്നിവര്‍ സംസാരിച്ചു. കോര്‍ഡിനേറ്റര്‍ ജിതില്‍ വി ചാക്കോ ക്യാമ്പിനെക്കുറിച്ച് വിശദീകരിച്ചു. ഹെഡ്മാസ്റ്റര്‍ കെ വി സുരേഷ് സ്വാഗതവും വിദ്യാര്‍ത്ഥി കോര്‍ഡിനേറ്റര്‍ സിയാന ഷെറിന്‍ നന്ദിയും പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ ആരോഗ്യ ശീലങ്ങള്‍ ജീവിത നൈപുണി, ശില്‍പ്പ നിര്‍മ്മാണംഒറിഗാമി സാന്ത്വന പരിചരണം, മാലിന്യ സംസ്‌കരണം നാടന്‍ പാട്ടുകള്‍ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസുകള്‍ കൈകാര്യം ചെയ്യും ക്യാമ്പിനോടനുബന്ധിച്ച് കടലോര ശുചികരണം വൃന്ദസദന സന്ദര്‍ശിക്കല്‍, ആരോഗ്യസര്‍വ്വെ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
