സാമ്രാജ്യത്വ അധിനിവേശ ഭീകരതയ്‌ക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു; ആലാമിപള്ളി ബസ് സ്റ്റാന്‍ഡില്‍ പരിസരത്ത് കെ എസ് ടി എ ജില്ലാ സെക്രട്ടറി കെ വി സുജാത ടീച്ചര്‍ കൂട്ടയോട്ടം ഫ്‌ലാഗ് ഓഫ് ചെയ്തു

കാഞ്ഞങ്ങാട്:കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍( സി.ഐ.ടി.യു ) കാഞ്ഞങ്ങാട് ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി സാമ്രാജ്യത്വ അധിനിവേശ ഭീകരതയ്‌ക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു.ഒരു രാജ്യത്തിന്റെ പരമാധികാരത്തില്‍ കടന്നു കയറി ആക്രമണം നടത്തി വെനുസ്വലയുടെ പ്രസിഡണ്ടിനെ തടവിലാക്കുന്നത് അമേരിക്കന്‍ സാമ്രാജ്യത്വ ഭീകരതയ്‌ക്കെതിരെ ലോകത്താകമാനം പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും അമേരിക്കന്‍ ദാസ്യവേല യുടെ ഭാഗമായി ഇന്ത്യ ഒരു പ്രതിഷേധവും ഉയര്‍ത്താത്തത് പ്രതിഷേധാര്‍ഹമെന്ന് ആലാമിപള്ളി ബസ് സ്റ്റാന്‍ഡില്‍ പരിസരത്ത് കൂട്ടയോട്ടം ഫ്‌ലാഗ് ഓഫ് ചെയ്തു കൊണ്ട് കെ എസ് ടി എ ജില്ലാ സെക്രട്ടറി കെ വി സുജാത ടീച്ചര്‍ പറഞ്ഞു.ബ്രാഞ്ച് പ്രസിഡന്റ് ആര്‍. കെ. സുധീഷ് അധ്യക്ഷത വഹിച്ചു.കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയിസ് യൂണിയന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വി. ജയപാലന്‍, യൂണിയന്‍ സംസ്ഥാന സെക്രട്ടറി എ. സുധാകരന്‍, ജില്ലാ സെക്രട്ടറി കെ. വിനോദ്, ജില്ലാ പ്രസിഡന്റ് എസ്. ഗോവിന്ദരാജ്, ട്രഷറര്‍ ബി.സുപ്രിയ തുടങ്ങിയവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ബ്രാഞ്ച് സെക്രട്ടറി എം ജയന്‍ സ്വാഗതം പറഞ്ഞു.
ആലാമിപ്പള്ളി പുതിയ ബസ്റ്റാന്‍ഡ് പരിസരത്തു നിന്നും ആരംഭിച്ച കൂട്ട ഓട്ടം ഹൊസ്ദുര്‍ഗ്ഗ് മാന്തോപ്പ് മൈതാനിയില്‍ സമാപിച്ചു.

 

error: Content is protected !!