മാതോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്ര ബ്രഹ്മകലശോല്‍സവം: ഭഗവത് വിഗ്രഹവുമായി നഗരപ്രദക്ഷിണം നടന്നു

കാഞ്ഞങ്ങാട്: മാതോത്ത് ശ്രീ മഹാവിഷ്ണുവിന്റെ ഭഗവത് വിഗ്രഹമേന്തി നഗരപ്രദക്ഷിണം വാദ്യമേള അലങ്കാര ഘോഷത്തോടെ മുത്തുക്കുട താലപ്പൊലിയോടെ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു. മന്യോട്ട് ദേവാലയം , അറയില്‍ ഭഗവതി ക്ഷേത്രം, കലയറ,കീ ത്തോല്‍മാടം , കൗവ്വാല്‍ മാടം, മുത്തപ്പനാര്‍കാവ് ക്ഷേത്രം ചുറ്റി 10 മണിയോടെ ക്ഷേത്രത്തില്‍ തിരിച്ചെത്തി. വഴിയോരങ്ങളില്‍ വീടുകളില്‍ ഭക്ത്യാദരപൂര്‍വ്വം ഭക്തജനങ്ങള്‍ ആരതി സമര്‍പ്പിച്ചു. മേല്‍ശാന്തി ഇടമന നാരായണന്‍ നമ്പൂതിരി, ആഘോഷ കമിറ്റി, ക്ഷേത്ര കമിറ്റി, മാതൃസമിതി സേവാ സമിതി, ഭക്തജനങ്ങള്‍, നഗരപ്രദക്ഷിണത്തോടൊപ്പം അണിചേര്‍ന്നു.

 

error: Content is protected !!