ആര്‍ ഡബ്ലിയു എ ക്രിക്കറ്റ് മാമാങ്കം: റെഡ് ആര്‍മി ജേതാക്കളായി

യു എ ഇ: രാവണേശ്വരം വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ തുമ്പെ മെഡിക്കല്‍ കോളേജ് അജ്മാന്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. അജിത്ത് തണ്ണോട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.സുനില്‍ വെങ്ങച്ചേരി അധ്യക്ഷത വഹിച്ചു. ശശി ശിശിരം, ശ്രീനാഥ് തണ്ണോട്ട്, വിനോദ് തണ്ണോട്ട് എന്നിവര്‍ സംസാരിച്ചു.
പ്രിയേഷ് മാക്കി സ്വാഗതവും രഘുരാമന്‍ മാക്കി നന്ദിയും പറഞ്ഞു. മത്സരത്തില്‍ റെഡ് ആര്‍മി ഒന്നാം സ്ഥാനവും, ബ്ലാക്ക് പന്തേഴ്‌സ് രണ്ടാം സ്ഥാനവും, ഗ്രീന്‍ ഷാഡോസ് മൂന്നാം സ്ഥാനവും, വൈറ്റ് വേരിയേസ് നാലാം സ്ഥാനവും കരസ്ഥമാക്കി.

 

error: Content is protected !!