ബ്രദേഴ്‌സ് കുറുഞ്ചേരി പാലിയേറ്റീവ് കെയറുകള്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു

കരിന്തളം: കലാ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായ ബ്രദേഴ്‌സ് കുറുഞ്ചേരിയുടെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി ലോക പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ പാലിയേറ്റീവ് പ്രവര്‍ത്തനത്തിന്റെ പ്രധാന്യം ഉള്‍ക്കൊണ്ട് കൊണ്ട് സാന്ത്വന സ്പര്‍ശം പരിപാടിയോടനുബന്ധിച്ച് വിവിധ പാലിയേറ്റീവ് കെയറുകള്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്തു. പരിപാടി വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി അനു ഉല്‍ഘടനം ചെയ്തു. ബ്രദേഴ്‌സ് കൂട്ടായ്മ പ്രസിഡന്റ് നന്ദു രാജ് അധ്യക്ഷത വഹിച്ചു. വെസ്റ്റ് എളേരി പഞ്ചായത്ത് മെമ്പര്‍ രജനി രാജീവന്‍, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് മെമ്പര്‍ വി കെ ശ്യാമള, കുമാരി സ്‌നേഹ വിജു വിവിധ കുടുംബശ്രീ പ്രവര്‍ത്തര്‍ എന്നിവര്‍ ഉപകരണ വിതരണം നടത്തി. കരിന്തളം പാലിയേറ്റീവ് കെയറിനു വേണ്ടി കെ പി നാരായണന്‍, ഭീമനടി നന്മ പാലിയേറ്റീവിന് വേണ്ടി ടി വി രാജീവന്‍, നര്‍ക്കിലക്കാട് എഫ് എച്ച് സി യ്ക്ക് വേണ്ടി സ്റ്റാഫ് നഴ്‌സ് ബിന്‍സി എന്നിവര്‍ ഉപകരണങ്ങള്‍ ഏറ്റു വാങ്ങി. ബ്രദേഴ്‌സ് കൂട്ടായ്മയുടെ സെക്രട്ടറി സുമേഷ് സുകുമാരന്‍ സ്വാഗതവും ട്രഷറര്‍ സി സജിത്ത് നന്ദി പറഞ്ഞു.

 

error: Content is protected !!