കാഞ്ഞങ്ങാട്: റോഡുസുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സബ് ആര് ടി ഓഫീസിന്റെ നേതൃത്വത്തില്‍ എം.വി. ഐ. കെ ജയന് രചനയും സംവിധാനവും നിര്‍വഹിച്ച് തയ്യാറാക്കിയ ‘സുയ്പ്പ് ‘ ഷോര്‍ട്ട് ഫിലിമിന്റെ ആദ്യ പ്രദര്‍ശനം നടന്നു.
സിനിമാ നടനും ഡി.വൈ. എസ്. പിയുമായ സിബി തോമസ് ഉദ്ഘാടനം ചെയ്തു. സിനിമാ സംവിധായകന് സെന്ന ഹെഗ്ഡെ മുഖ്യാതിഥിയായി. കാസര്‍കോട് ആര്. ടി. ഒ.ബി. സാജു അധ്യക്ഷത വഹിച്ചു. റിട്ട. ആര് ടി ഒ വി വി മധുസൂദനന് ,കാഞ്ഞങ്ങാട് ജോ. ആര്‍ടിഒ സി എസ് കുമാര്‍, കാസര്‍കോട് ജോയിന്റ് ആര്‍ടിഒ അജിത് ആന്‍ഡ്രുസ്,എം വി ഐ മാരായ കെ.വി. ജയന്, എം.വിജയന് ,എ എം വി ഐ.കെ. അഭിലാഷ് തുടങ്ങിയവര്‍ സംസാരിച്ചു.
