കാഞ്ഞങ്ങാട്: നഗരസഭ 21ാം വാര്‍ഡിലെ മധുരംകൈ പൈ ങ്ങോത്ത് റോഡ് യഥാര്‍ഥ്യമാക്കാന്‍ കൂടുതല്‍ സ്ഥലം വിട്ടു നല്കിയ വാസുദേവന്‍ ഒക്കുണ്ടയര് മാഷിനെ ആദരിച്ചു.
ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ അനില്‍ വാഴുന്നോറോടി മാഷിനെ പൊന്നാട അണിയിച്ചു.മുന്‍ കൗണ്‍സിലര്‍ കെ വി സരസ്വതി ഉപഹാരം നല്കി.പി. ശേഖരന്, ഇ. വി.മുരളീധരന്, പി. ജാനു ടീച്ചര്‍,എം. വി. കുഞ്ഞികോമന്‍,വാസുദേവന്‍ ഒകുണ്ടയര് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.പായസ വിതരണവും നടത്തി.എം. വി. മാധവന് ,പി. നാരായണന്,പി. തമ്പാന്, രാജീവന് ഏലത്തുംകുഴി,സരസ്വതി,ദാക്ഷായണി എന്നിവര്‍ നേതൃത്വം നല്കി.
