കുമ്പള കോയിപ്പാടിയില്‍ വീടു കുത്തി തുറന്ന് 30 പവനും വെള്ളി ആഭരണവും പണവും കവര്‍ന്നു

കുമ്പള: വീട്ടുകാര്‍ വീടു പൂട്ടി പുറത്തുപോയ തക്കം നോക്കി പിറകുവശത്തെ വാതില്‍ കുത്തി തുറന്ന് അകത്ത് കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച 30 പവനോളം സ്വര്‍ണ്ണാഭരണങ്ങളും 25000 രൂപയുടെ വെള്ളി ആഭരണങ്ങളും 5000 രൂപയും കവര്‍ന്നു. കോയിപ്പാടി നായിക്കാപ്പിലെ മേന ഹൗസില്‍ ചൈത്ര യുടെ(25) വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ വൈകീട്ട് 6.30നും രാത്രി 8 മണി മണിക്കുമിടയിലാണ് കവര്‍ച്ച നടന്നത്. അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണ മാല, വളകള്‍, മോതിരങ്ങള്‍ ബ്രേസ്ലെറ്റ്, വെള്ളി ആഭരണങ്ങള്‍, 5000 രൂപഉള്‍പ്പെടെ 31, 67,000 രൂപ വിലവരുന്നവ കവര്‍ച്ച ചെയ്തു കൊണ്ടു പോയെന്ന് പരാതിയില്‍ പറയുന്നു. കുമ്പള പോലീസ് അന്വേഷണം തുടങ്ങി.

 

error: Content is protected !!