തണ്ണോട്ട് ചീറുംങ്ങോട്ട് നാഗാലയം പുനപ്രതിഷ്ഠയും സര്‍പ്പ ബലിയും നടന്നു

പെരിയ : 500 വര്‍ഷങ്ങള്‍ക്കു മുമ്പ് തണ്ണോട്ട് ചീറുംങ്ങോട്ട് ഇല്ലത്തിന്റെ അതീനതയിലാ യിരുന്ന നാഗാലയം കാലപ്പഴക്കം കൊണ്ട് ജീര്‍ണ്ണതയും നാശവും സംഭവിച്ചതിനാല്‍ നവീകരിച്ച് പുനപ്രതിഷ്ഠയും സര്‍പ്പ ബലിയും നടത്തി. പാമ്പുമേക്കാട്ട് മനയ്ക്കല്‍ ശങ്കര നാരായണന്‍ നമ്പൂതിരിയുടെ കാര്‍മ്മി കത്വത്തിലാണ് പ്രതിഷ്ഠ കര്‍മ്മവും സര്‍പ്പ ബലിയും നടന്നത്. ഉത്സവത്തിന്റെ ഭാഗമായി നൂറും പാലും, നാഗപൂജ, കലശാഭിഷേകം എന്നീ ചടങ്ങുകളും നടന്നു. നിരവധി ഭക്തജനങ്ങള്‍ പുനഃപതിഷ്ഠ ചടങ്ങിലും സര്‍പ്പ ബലിയിലും പങ്കാളികളായി.

 

error: Content is protected !!