പുല്ലൂര്‍ : പുല്ലൂര്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്ര തിരുവോണ മഹോത്സവവും പ്രതിഷ്ഠാദിന ആഘോഷവും ജനുവരി 19,20, ഫെബ്രുവരി 16 തീയതികളിലായി അരവത്ത് കെ. യു. പത്മനാഭ തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ വിവിധ പൂജാ വിധികളോടെ നടക്കും. മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറയ്ക്കല്‍ ഘോഷയാത്ര പുല്ലൂര്‍ അരയാക്കീല്‍ ദേവസ്ഥാനത്തുനിന്നും പുറപ്പെട്ട് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് വൈകിട്ട് നട തുറക്കലും ദീപാരാധനയും വിവിധ പൂജകളും ഭജനയും നൃത്ത നൃത്യങ്ങളും അരങ്ങേറും. 20ന് ചൊവ്വാഴ്ച രാവിലെ വിവിധ പൂജാദികളും 9 മണിക്ക് ഡോ. ടിപി രാധാകൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ സര്‍വ്വൈശ്വര്യ വിളക്കുപൂജയും നടക്കും. വൈകിട്ട് ആറുമണിക്ക് കേളികൊട്ടും 6. 30ന് നീലേശ്വരം സന്തോഷ് മാരാര്‍, കലാനിലയം സതീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഇരട്ട തായമ്പക അവതരിപ്പിക്കും. തുടര്‍ന്ന് അത്താഴപൂജ, ശ്രീഭൂതബലി എഴുന്നള്ളത്ത്, മഡി യന്‍ നാരായണ മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യം നടക്കും. തുടര്‍ന്ന് മേളവും തിടമ്പ് നൃത്തവും. പ്രതിഷ്ഠാദിന മഹോത്സവം നടക്കും.
