കാഞ്ഞങ്ങാട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കാര്‍ട്ടൂണില്‍ തുടര്‍ച്ചയായി നാലാം വര്‍ഷവും കെ.വി. അഭിരാമിക്ക് ഒന്നാം സ്ഥാനം. എന്തും ചെയ്യും ‘എ.ഐ’എന്ന വിഷയത്തില്‍ കവിതാരചനാ മത്സരത്തില്‍ എ.ഐ.യുടെ സഹായത്തോടെ ഒന്നാം സ്ഥാനം നേടുമ്പോള്‍ യഥാര്‍ഥ പ്രതിഭകള്‍ പിന്തള്ളപ്പെടു ന്നതിനെ വരച്ചുകാട്ടിയാണ് അഭിരാമി കലോത്സവത്തില്‍ ജേതാവായത്. പള്ളിക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. 9ാം ക്ലാസു മുതല്‍ കാര്‍ട്ടൂണ്‍ മത്സരത്തില്‍ പങ്കെടുക്കുന്ന അഭി രാമിക്ക് തന്നെയായിരുന്നു കഴിഞ്ഞവര്‍ഷം വരെ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം. ഇത്തവണ ഉപജില്ലാ കലോത്സവത്തില്‍ രണ്ടാം സ്ഥാന ത്തായതിനാല്‍ അപ്പീലുമായി ജില്ലാ കലോത്സവ ത്തിനെത്തിയത്.കാഞ്ഞങ്ങാട് ന്യൂ ഇന്ത്യന്‍ ഗ്ലാസ് ഏജന്‍സീസ് ഉടമ തച്ചങ്ങാട് കുതിരക്കോട്ടെ അമ്പാടി നിലയത്തില്‍ കെ.കെ. അംബുജാക്ഷന്റെയും പി.ഭാരതിയുടെയും മകളാണ്. നിറങ്ങളുടെയും വരകളുടെയും മനോഹരലോകം അഭിരാമിക്ക് സമ്മാനിച്ചതും അച്ഛനാണ്. സ്കൂള്‍, കോളേജ് കാലഘട്ടത്തില്‍ പെയിന്റിംഗ്, പെന്‍സില്‍ ഡ്രോ യിംഗ് ഇനങ്ങളില്‍ നിരവധി സ മ്മാനങ്ങള്‍ നേടിയിട്ടുള്ള അംബു ജാക്ഷന്‍ കാര്‍ട്ടൂണ്‍ വ രയിലുള്ള പ്രാവിണ്യം അഭിരാമി സ്വയം ആര്‍ജിച്ചതാണ്.
പെന്‍സില്‍ ഡ്രോയിം ഗമല്സരത്തില് നാഷണല്‍ ചാമ്പ്യനായ സഹോദരന് അഭി ഷേക് ബാംഗ്ലൂരില്‍ എ.സി.സി. എ.ബീകോം വിദ്യാര്‍ത്ഥിയാണ്. ഭരതനാട്യം, കുച്ചുപ്പി ടി നൃത്ത ഇനങ്ങളില്‍ കഴിവു തെളിയിച്ചിട്ടുണ്ട്.
കലയോടൊപ്പം പഠനത്തിലും അതീവശ്രദ്ധ പുലര്‍ത്തുന്ന അഭിരാമി നാടിനും വലിയ അഭിമാനമാണ്. വിനോദ്അമ്പ ലത്തറയുടെ കീഴില്‍ ചിത്രരചന യില്പ്രത്യേക പരിശീലനവും നടത്തിവരുന്ന അഭിരാമിയുടെ സ്വപ് നം ലോകമറിയുന്ന വലിയ ചിത്ര കാരിയാവുക എന്നതാണ്.
