ബിഎംഎസ് അത്തിക്കോത്ത് ജി.കെ. ഗോഡൗണ്‍ യൂണിറ്റ് സമ്മേളനം നടന്നു; ബിഎംഎസ് മേഖല പ്രസിഡന്റ് ഭാസ്‌കരന്‍ ചെമ്പിലോട്ട് ഉദ്ഘാടനം ചെയ്തു

മാവുങ്കാല്‍: ബിഎംഎസ് അത്തി ക്കോത്ത് ജി.കെ. ഗോഡൗണ്‍ യൂണിറ്റ് സമ്മേളനം നടന്നു. പുതിയകോട്ട മസ്ദൂര്‍ ഭവനില്‍ നടന്ന സമ്മേളനം ബിഎംഎസ് മേഖല പ്രസിഡന്റ് ഭാസ്‌കരന്‍ ചെമ്പിലോട്ട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രാജന്‍ പൂച്ചക്കാട് അധ്യക്ഷനായി. ബിഎംഎസ് മേഖല സെക്രട്ടറി കുഞ്ഞികൃഷ്ണന്‍ പുല്ലൂര്‍, ബിഎംഎസ് മുനിസിപ്പല്‍ പ്രസിഡന്റ് സുധീഷ് മുത്തപ്പന്‍ തറ, സെക്രട്ടറി സുനില്‍ ശിവജി നഗര്‍ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി അനീഷ് മുത്തപ്പന്‍ തറ സ്വാഗതവും ജോ:സെക്രട്ടറി മുരളികൃഷ്ണന്‍ പൊള്ളക്കട നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി രാജന്‍ പൂച്ചക്കാട് (പ്രസിഡന്റ്),ജ്യോതി പ്രകാശന്‍ ശിവജി നഗര്‍ (വൈ പ്രസി),അനീഷ് മുത്തപ്പന്‍ തറ (സെക്രട്ടറി),മുരളികൃഷ്ണന്‍ പൊള്ളക്കട (ജോ.സെക്രട്ടറി), ഗോവിന്ദന്‍ തളിക്കുണ്ട് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

error: Content is protected !!