കാഞ്ഞങ്ങാട്: മകരവിളക്ക് ഡ്യൂട്ടിയിലുള്ള ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന കാസര്‍കോട് ജില്ലയിലെ എസ് ഐമാരായ കുഞ്ഞികൃഷ്ണന്,ജോണ്‍,ദാമോദരന്‍, എന്നിവര്‍ക്ക് മകരവിളക്ക് ഡ്യൂട്ടിയില്‍ സന്നിധാനത്തുള്ള കാസര്‍കോട് ജില്ലയില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ആദരവ് നല്കി.അവരുടെ ഔദ്യോഗിക ജീവിതത്തിലെ അവസാനത്തെ ശബരിമല ഡ്യൂട്ടിയാണ് ഇത്.കൂടെ സന്നിധാനത്ത് അസിസ്റ്റന്റ് സ്പെഷ്യല്‍ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡിവൈഎസ്പി യു പ്രേമന്, കാസര്‍കോട് എ എസ് പി ഡോ. നന്ദഗോപന് ഐ പി എസ് എന്നിവര്ക്കുംഉപഹാരം നല്കി.വിരമിക്കുന്ന കുഞ്ഞികൃഷ്ണന് ബേഡകത്തും, ജോണ്‍ ആദൂരിലും, ദാമോദരന്‍ കാസര്‍കോട് ട്രാഫിക്കിലുമാണ് സേവനം അനുഷ്ഠിക്കുന്നത്.
