കാഞ്ഞങ്ങാട്: അടോട്ട് റെഡ് സ്റ്റാര്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ മുഴുവന്‍ വോളിബോള്‍ കളിക്കരെയും ഉള്‍പ്പെടുത്തി അടോട്ട് വോളി ലീഗ് മത്സരവും പഴയകാല വോളിബോള്‍ കളിക്കാരെ ആദരവും സംഘടിപ്പിച്ചു . അടോട്ട് നാട്ടിലെ ചെറുപ്പക്കാരും മുതിര്‍ന്നവരും ഉള്‍പ്പെടുന്ന 4 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത് . കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗം കെ സബീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. വോളി ലീഗ് സംഘാടക സമിതി ചെയര്മാന് എ വി സഞ്ജയന് അദ്ധ്യക്ഷത വഹിച്ചു ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ ജില്ലാ പ്രസിഡന്റും റിട്ട എസ് പിയുമായ പി ഹബീബ് റഹ്മാന് മുന്‍കാല വോളിബോള്‍ കളിക്കാരെ ആദരിച്ചു. എം പൊക്ലന്‍, കെ വി നിഷാന്ത്, കെ സജിത്ത് കുമാര്‍ ,കെ പി അജയന്,കെ വികൃഷ്ണകുമാര്, പി വി കാര്‍ത്ത്യായണി എന്നിവര്‍ സംസാരിച്ചു.ക്ലബ് സെക്രട്ടറി എം പ്രശോഭ് സ്വാഗതവും , ക്ലബ് പ്രസിഡന്റ് പി സജിഷ് കുമാര്‍ നന്ദിയും പറഞ്ഞു.
