കാഞ്ഞങ്ങാട്: ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി കാസര്‍കോട്, താലൂക്ക് സര്‍വീസ് കമ്മിറ്റി, ഹോസ്ദുര്‍ഗ്, എസ്. പി. സി യൂണിറ്റ് ജി. എച്ച്. എസ്. എസ് ഹോസ്ദുര്‍ഗ് എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്രൊറ്റക്ട് ടുഡേ, സെക്യൂര്‍ ടുമോരോ എന്ന പരിപാടിയുടെ ഭാഗമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് കുട്ടികളും അധ്യാപകരും അന ദ്ധ്യാപകരും, താലൂക്ക് സര്‍വീസ് കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് സ്‌കൂള്‍ ഗ്രൗണ്ടും കോടതി പരിസരവും ശുചിയാക്കി. അഡീഷണല്‍ ഡിസ്ട്രിക്ട് ജഡ്ജ് പി.എം.സുരേഷ് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് പി. ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഇന്‍സ്ട്രുക്ടര്‍ പ്രദീപന്‍ കോത്തോളി സ്വാഗതം പറഞ്ഞു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രാജേഷ് എംപി, ടി എല്‍ എസ് സി സെക്രട്ടറി കെ.സുകേഷ് , അധ്യാപിക ടി വി.സിന്ധു ,എന്നിവര്‍ സംസാരിച്ചു. പാരാലീഗല്‍ വളണ്ടിയര്‍ ബിന്ദു സി പ്രോഗ്രാം കോഡിനേറ്റ് ചെയ്തു. ടി എല്‍ എസ് സി ക്ലര്‍ക്ക് വിനീഷ് നന്ദി പറഞ്ഞു.
