എ ഐ ബി പാര്‍ക്ക് ജില്ല ബാങ്കേഴ്‌സ് സ്‌നേഹ സംഗമം നടന്നു

കാഞ്ഞങ്ങാട്:ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന 25 ഓളം ബാങ്കുകളില്‍ പ്രവര്‍ത്തിച്ച് വിരമിച്ച അംഗങ്ങളുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ബാങ്ക് പ്രൊഫസണേഴ്‌സ് ആന്റ് റിട്ടേഡേഴ്‌സ് അസോസിയേഷന്‍ എ ഐ ബി പാര്‍ക്ക് ന്റെ ജില്ലാതല സ്‌നേഹ സംഗമം കാഞ്ഞങ്ങാട് നടന്നു. വ്യാപാര ഭവനില്‍ നടന്ന ബാങ്കേഴ്‌സ് സംഗമത്തില്‍ ജില്ലക്ക് അകത്തും പുറത്തും ഉള്ള നിരവധി ആളുകള്‍ പങ്കെടുത്തു. കൂട്ടായ്മ പ്രസിഡന്റ് പി പി ജനാര്‍ദ്ദനന്‍ നായര്‍ അധ്യക്ഷനായി. മുതിര്‍ന്ന അംഗങ്ങളായ എം രാഘവന്‍ നായര്‍ , എന്‍ സുബ്രായി പൈ നീലേശ്വരം, കമലാക്ഷഷേണയി, ടി വിജയന്‍, കെ പി വിബല്‍സു എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി. കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ.എ അശോകന്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ 75 വയസ് പൂര്‍ത്തീകരിച്ച കൂട്ടായ്മയിലെ 17 അംഗങ്ങളെയും ചെറുവത്തൂര്‍ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുത്ത കൃഷ്ണന്‍ പത്താനത്ത് എന്നിവരെ ആദരിച്ചു. ജില്ലാ സെക്രട്ടറി എം പി രമേശന്‍ നമ്പ്യാര്‍, വൈ ശ്രീധരന്‍, എന്‍ കെ പ്രേമചന്ദ്രന്‍, കെ.ബാലകൃഷ്ണന്‍ നായര്‍, പി പി ജഗദീശന്‍, ഇ ബാലകൃഷ്ണന്‍, ജോര്‍ജ് തോമസ് എന്നിവര്‍ സംസാരിച്ചു.
വിവിധ കലാപരിപാടികളും നടന്നു.

 

error: Content is protected !!