കേരള വൈദ്യുതി മസ്ദൂര്‍ സംഘ് ബി എം എസ് കാസര്‍കോട് ജില്ലാ സമ്മേളനം കാസര്‍കോട് ബി എം എസ് കാര്യാലയത്തില്‍ നടന്നു. കെ വി എം എസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌കെ എന്‍ കൃഷ്ണന്‍ കുട്ടി സമ്മേളനം ഉദ്ഘടാനം ചെയ്തു. പ്രസിഡന്റ് കെ വി ബാബു അധ്യക്ഷനായി. കെ വി എം എസ് സംസ്ഥാന സെക്രട്ടറി ബിനീഷ് ചേറാടി മുഖ്യ പ്രഭാഷണം നടത്തി. എന്‍ ജി ഒ സംഘ് ജില്ലാ പ്രസിഡന്റ് രഞ്ജിത്ത്, കെ വി എം എസ് ഭാരവാഹികളായ ചന്ദ്രശേഖരനായക്, എച്ച് പി പ്രവീണ്‍ , മഹേഷ്, പ്രദീപ് ഗോപി, രാജേഷ് എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി കെ വി ബാബു (പ്രസിഡന്റ്), ചന്ദ്രശേഖരനായക് (വര്‍ക്കിംഗ് പ്രസിഡന്റ്) ,വസന്തനായിക്
(വൈസ് പ്രസിഡന്റ്), കെ. ശശിധരന്‍ (ജനറല്‍ സെക്രട്ടറി), എം എ മഹേശന്‍, ടി.പി. മുരളി പേക്കടം
(ജോയിന്‍ സെക്രട്ടറി മാര്‍), എച്ച് പി പ്രവീണ്‍ (ട്രഷറര്‍), എന്നിവരെ തിരഞ്ഞെടുത്തു. കെഎസ്ഇബിയില്‍ നടപ്പിലാക്കുവാന്‍ പോകുന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ നിലവില്‍ ജീവനക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന മെഡിക്കല്‍ റീഇമ്പേഴ്‌സ്‌മെന്റ് നഷ്ടമാകുന്ന സാഹചര്യം സൃഷ്ടിക്കരുത് എന്നും കാലപ്പഴക്കം ചെന്ന വൈദ്യുതി ലൈനുകള്‍ യഥാസമയം റീ കണ്ടക്ട് ചെയ്യാത്തതിന്റെ ഫലമായി ലൈനുകള്‍ പൊട്ടിവീണു ഉണ്ടാകുന്ന അപകടത്തിന്റെ ഉത്തരവാദിത്വം ആത്മാര്‍ത്ഥമായി ജോലിചെയ്യുന്ന ജീവനക്കാരുടെ തലയില്‍ കെട്ടിവച്ച് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും, ശബള പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന സെക്രട്ടറി ബിനീഷ് ചേറാടി ആവശ്യപ്പെട്ടു.
