കാഞ്ഞങ്ങാടിന്റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാര്‍:വി.വി.രമേശന്‍; നഗര വികസന കര്‍മ്മ സമിതി നടത്തിയ മുഖാമുഖം വ്യത്യസ്തതകള്‍ കൊണ്ട് ശ്രദ്ധേയമായി

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് നഗരത്തിന്റെ സമഗ്ര വികസനത്തിനുതകുന്ന മാസ്റ്റര്‍ പ്ലാന്‍ തയ്യാറായതായി നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍. കാഞ്ഞങ്ങാട് നഗര വികസന കര്‍മ്മ സമിതി കഴിഞ്ഞ ദിവസം വ്യാപാരഭവനില്‍ ജന പ്രതിനിധികളുമായി നടത്തിയ അഭിമുഖം വേറിട്ട നിലയില്‍ ശ്രദ്ധേയമായി. അഭിപ്രായങ്ങള്‍ ഉള്ള് തുറന്ന് അഭിപ്രായങ്ങള്‍ പ്രകടമാക്കിയ മുഖാമുഖം പരിപാടിയില്‍ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാനും വിമര്‍ശനങ്ങള്‍ ഉള്‍കൊള്ളാനും തങ്ങള്‍ ബാധ്യസ്ഥരാണെന്ന് ജനപ്രധിനിധികള്‍ നല്‍കിയ ഉറപ്പ് ഹര്‍ഷാരവത്തെയോടെയാണ് സദസ് എതിരേറ്റത് കര്‍മ്മ സമിതി ചെയര്‍മാന്‍ അഡ്വ: പി.അപ്പുക്കുട്ടന്‍ അദ്ധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ സി.കെ.ആസിഫ് സ്വാഗതം പറഞ്ഞു.കുഞ്ഞിക്കണ്ണന്‍ കക്കാണത്ത് വികസന രേഖ അവതരിപ്പിച്ച് സംസാരിച്ചു.

നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുജാത,നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ ലത ബാലകൃഷ്ണന്‍,അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഭാകരന്‍ മൂലക്കണ്ടം,നഗരസഭ സ്ഥിരം അദ്ധ്യക്ഷന്‍മാരായ മുഹമ്മദ് മുറിയനാവി,എം.വിജയന്‍,ഫൗസിയ ഷെരീഫ്,എം.സുമതി, പ്രശാന്ത് സൗത്ത്, സവിത കുമാരി,കൗണ്‍സിലര്‍ ഫൈവ് സ്റ്റാര്‍ അബ്ദുള്‍ റഹിമാന്‍,അജാനൂര്‍ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ എം.വി.രാഘവന്‍,കവിത, സി.കുഞ്ഞാമിന എന്നിവരെ കര്‍മ്മ സമിതി അംഗങ്ങളും ഷാള്‍ അണിയിച്ചു.

കാഞ്ഞങ്ങാട് നഗരസഭ ഓഫീസ് ആലാമിപ്പള്ളി ബസ്റ്റാന്റിന്റെ പടിഞ്ഞാറെ ബ്ലോക്കില്‍ എല്ലാത്തരം സൗകര്യങ്ങളോട് കൂടി നവീകരിച്ച് മാറ്റി സ്ഥാപിക്കും. പുതിയകോട്ടയിലുള്ള നിലവിലെ ഓഫീസ് സോണല്‍ ഓഫീസായി നിലനിര്‍ത്തും.
ആധുനീക ശ്മശാനത്തിന് കുറുന്തൂരില്‍ സ്ഥലം കണ്ടെത്തിയതായും മടിക്കൈ ഗ്രാമ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് അരയി പുഴയോരം വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്നും ചെയര്‍മാര്‍ പറഞ്ഞു.

മണ്‍മറഞ്ഞ മഹാരഥന്‍മാരുടെ ഓര്‍മ്മയ്ക്കായി പൈതൃക ഇടനാഴി സ്ഥാപിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിക്ക് നഗരസഭയുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടായിരം പേര്‍ക്ക് ഇരിക്കാവുന്ന ഇന്‍ഡോര്‍ സ്റ്റേഡിയവും ആധുനീക രീതിയിലുള്ള പൊതുശ്മശാനം സ്ഥാപിക്കാനുളള നടപടിയുണ്ടാവും.ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ വിശദമായി പരിശോധിച്ച് ഘട്ടം ഘട്ടമായി നടപ്പിലാക്കാന്‍ നടപടികള്‍ ഉണ്ടാവുമെന്ന് ചെയര്‍മാന്‍ ഉറപ്പു നല്‍കി.
നഗരസഭയുമായും ഗ്രാമ പഞ്ചായത്തുകളുമായും സഹകരിച്ച് സംസ്ഥാന സര്‍ക്കാറിന്റെ സഹായത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുജാത പറഞ്ഞു.
അസൗകര്യങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന അജാനൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ് മാറ്റി സ്ഥാപിക്കാന്‍ ആലോചനയുണ്ടെന്ന് അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍ പറഞ്ഞു.
പ്രസ്‌ഫോറം പ്രസിഡണ്ട് ഫസല്‍ റഹ്മാന്‍,ലേറ്റസ്റ്റ് പത്രാധിപര്‍ അരവിന്ദന്‍ മാണിക്കോത്ത്,സി.മുഹമ്മദ് കുഞ്ഞി, സി.എ. പീറ്റര്‍,എ.ഹമീദ് ഹാജി, ഐശ്വര്യ കുമാരന്‍,എ.ദാമോദരന്‍, ടി.മുഹമ്മദ് അസ്ലം,ഖയും പൂക്കുഞ്ഞ്,ചന്ദ്രന്‍ പെറ്റ്‌സ്,ആസിഫ് മെട്രോ,എന്‍.അശോക് കുമാര്‍, കെ.കൃഷ്ണന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
കര്‍മ്മ സമിതി ചെയര്‍മാന്‍ സി.യൂസഫ് ഹാജി നന്ദി പറഞ്ഞു.

error: Content is protected !!